ഡൈ ​ചെ​യ്യാ​ൻ മ​ഷി ചോ​ദി​ച്ച് പോ​ളിം​ഗ് ബൂ​ത്തി​ൽ; വീ​ഡി​യോ​യ്ക്ക് പി​ന്നി​ൽ ഡോ. ​സ​തീ​ഷ് വാ​ര്യ​ർ
"കേ​ര​ള​ത്തി​ലെ ഒ​രു ബൂ​ത്തി​ൽ ന​ട​ന്ന അ​തി​ദാ​രു​ണ​മാ​യ സം​ഭ​വം' എ​ന്ന ക്യാ​പ്ഷ​നോ​ടെ​യു​ള്ള ഒ​രു വീ​ഡി​യോ​യാ​ണ് വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ​പ്പോ​ൾ മു​ത​ൽ സോ​ഷ്യ​ൽ മീ​ഡി​യ വൈ​റ​ൽ. പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന ഒ​രു വോ​ട്ട​റും പോ​ളിം​ഗ് ഓ​ഫീ​സ​റും ത​മ്മി​ലു​ള്ള ര​സ​ക​ര​മാ​യ സം​ഭാ​ഷ​ണ​മാ​ണ് വീ​ഡി​യോ വൈ​റ​ലാ​കാ​ൻ കാ​ര​ണം.

വീ​ഡി​യോ ക​ണ്ടി​ട്ടു​ള്ള ചി​ല​രെ​ങ്കി​ലും അ​തി​ലെ പോ​ളിം​ഗ് ഓ​ഫീ​സ​റെ ക​ണ്ട് ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. അ​തി​നു​കാ​ര​ണ​വു​മു​ണ്ട്. പ്ര​ശ​സ്ത ആ​യൂ​ർ​വേ​ദ ഡോ​ക്‌​ട​റാ​യ സ​തീ​ഷ് വാ​ര്യ​റാ​ണ് പോ​ളിം​ഗ് ഓ​ഫീ​സ​ർ. എ​ഴു​ന്നേ​റ്റ് നി​ൽ​ക്കി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ച​വ​രെ വ​രെ ന​ട​ത്തി​യും ഓ​ടി​ച്ചു​മൊ​ക്കെ പ്ര​ശ​സ്ത​നാ​യ​താ​ണ് ഡോ​ക്‌​ട​ർ.

ഡോ​ക്‌​ട​റു​ടെ അ​മ്മ ഗീ​ത വാ​ര്യ​ർ, സ​ഹോ​ദ​രി സൗ​മ്യ എ​ന്നി​വ​രാ​ണ് വീ​ഡി​യോ​യി​ൽ ത​ക​ർ​ത്തി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ തൊ​ടു​പു​ഴ ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന ഡോ.​സ​തീ​ഷ് വാ​ര്യ​ർ ഇ​പ്പോ​ൾ എ​റ​ണാ​കു​ളം ജി​ല്ല ആ​യൂ​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ആ​യു​ർ​വേ​ദ ഔ​ഷ​ധ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഡോ​ക്ട​റും അ​മ്മ​യും ചേ​ർ​ന്നു​ള്ള വീ​ഡി​യോ നേ​ര​ത്തെ വൈ​റ​ലാ​യി​രു​ന്നു. ന​ടി അ​ശ്വ​തി​യും ഡോ​ക്‌​ട​റു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

അ​ശ്വ​തി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

മെ​ഡി​സി​ന് പ​ഠി​ക്കു​ന്ന പി​ള്ളേ​ര് ഡാ​ൻ​സ് ക​ളി​ച്ച് വൈ​റ​ലും പി​ന്നെ വി​വാ​ദ​വും ആ​യ​പ്പോ​ഴാ​ണ് ഞാ​ൻ ന​മ്മ​ടെ സ്വ​ന്തം ഡോ​ക്ട​റി​ന്റെ കാ​ര്യം ഓ​ർ​ത്ത​ത്. തൊ​ടു​പു​ഴ​ക്കാ​രു​ടെ പ്രി​യ​പ്പെ​ട്ട ഡോ​ക്ട​ർ സ​തീ​ഷ് വാ​രി​യ​ർ. ചി​കി​ത്സ​യു​ടെ കാ​ര്യ​ത്തി​ൽ ഡോ​ക്ട​ർ പ​ണ്ടേ പു​ലി​യാ​യ​തു കൊ​ണ്ട്, എ​ഴു​നേ​റ്റ് നി​ൽ​ക്കി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ച​വ​രെ വ​രെ ന​ട​ത്തി​യും ഓ​ടി​ച്ചു​മൊ​ക്കെ പ​ണ്ടേ പ​ത്ര വാ​ർ​ത്ത​ക​ളി​ൽ സ​ജീ​വ​മാ​ണ്.
മ​രു​ന്ന് വാ​ങ്ങാ​ൻ പോ​യ​പ്പോ​ൾ കൂ​ടെ പോ​യ പ​ത്മ​യെ കാ​ണി​ച്ച് 'വി​ശ​പ്പു​ണ്ടാ​വാ​ൻ ഇ​വ​ൾ​ക്ക് ഇ​ച്ചി​രി ച്യ​വ​ന​പ്രാ​ശം കൊ​ടു​ത്താ​ലോ' എ​ന്ന് ചോ​ദി​ച്ച അ​ച്ഛ​നോ​ട് 'തീ​പ്പെ​ട്ടി കോ​ലി​ന്‍റെ മേ​ലെ ആ​രേ​ലും ചെ​മ്പു ക​ല​ത്തി​ൽ വെ​ള്ളം ചൂ​ടാ​ക്കാ​ൻ' വ​യ്ക്കു​മോ​ന്ന് ചോ​ദി​ച്ച ടീം ​ആ​ണ് 🤭
ലോ​ക്ക് ഡൌ​ൺ കാ​ല​ത്താ​ണ് ഡോ​ക്ട്ട​റും അ​മ്മ​യും ഒ​രു​മി​ച്ചു​ള്ള കു​ഞ്ഞു കു​ഞ്ഞു കോ​മ​ഡി വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ന്നു തു​ട​ങ്ങി​യ​ത്. പി​ന്നെ വാ​ട്ട്സാ​പ്പി​ലെ സ​ക​ല ഗ്രൂ​പ്പു​ക​ളി​ലും ഡോ​ക്ട​ർ - അ​മ്മ hilarious കോ​മ്പി​നേ​ഷ​ൻ പ​തി​വാ​യി വ​ന്നു തു​ട​ങ്ങി. ന​മ്മ​ടെ ഡോ​ക്ട​ർ അ​ങ്ങ​നെ​യാ​ണ് വൈ​റ​ൽ ഡോ​ക്ട​ർ ആ​വു​ന്ന​ത്. ഡോ​ക്ട​റി​ന്റെ ക​ൺ​സ​ൽ​ട്ടി​ങ് റൂ​മി​ന് മു​ന്നി​ലെ തി​ര​ക്ക് ഒ​രി​ക്ക​ൽ എ​ങ്കി​ലും ക​ണ്ടി​ട്ടു​ള്ള​വ​ർ​ക്ക് അ​റി​യാം ജീ​വി​ത​ത്തി​ൽ അ​വ​ന​വ​നു വേ​ണ്ടി മാ​റ്റി വ​യ്ക്കാ​ൻ ഏ​റ്റ​വും കു​റ​ച്ച് സ​മ​യം മാ​ത്രം കി​ട്ടു​ന്ന ഒ​രു മ​നു​ഷ്യ​നാ​ണ് അ​ദ്ദേ​ഹ​മെ​ന്ന്. അ​തി​നി​ട​യി​ലാ​ണ് ഇ​തി​നൊ​ക്കെ സ​മ​യം ക​ണ്ടെ​ത്തു​ന്ന​തെ​ന്ന് ഓ​ർ​ക്കു​മ്പോ​ഴാ​ണ് അ​ത്ഭു​തം. പ്രൊ​ഫെ​ഷ​ന്റെ ഭാ​രം കൊ​ണ്ടും , സോ​ഷ്യ​ൽ പ്രെ​ഷ​ർ കൊ​ണ്ടും പാ​ഷ​നു​ക​ൾ ഉ​പേ​ക്ഷി​ച്ച് ജീ​വി​ത​ത്തോ​ട് മു​ഖം വീ​ർ​പ്പി​ച്ച് ന​ട​ക്കു​ന്ന​വ​ർ​ക്കി​ട​യി​ൽ ഇ​ങ്ങ​നെ​യും ചി​ല മ​നു​ഷ്യ​ർ ഉ​ണ്ടെ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു....😍
സം​ഭ​വം ഐ​ഡി​യ ഒ​ക്കെ ഡോ​ക്ട​റി​ന്റെ ആ​ണെ​ങ്കി​ലും ഗോ​ൾ അ​ടി​ച്ചി​ട്ട് പോ​കു​ന്ന​ത് എ​പ്പോ​ഴും അ​മ്മ ത​ന്നെ​യാ​ണെ​ന്ന് പ​റ​യാ​തി​രി​ക്കാ​ൻ വ​യ്യ 😄😄
അ​ടു​ത്ത ത​വ​ണ ഞാ​ൻ അ​പ്പോ​യി​ന്റ്മെ​ന്റ് എ​ടു​ക്കാ​ൻ പോ​കു​ന്ന​തും അ​മ്മ​യ്ക്ക് ആ​യി​രി​ക്കും...! അ​ടു​ക്ക​ള​യി​ൽ നി​ന്ന് അ​ര​ങ്ങ​ത്തേ​യ്ക്ക് വ​ന്ന അ​ഭി​ന​യ പ്ര​തി​ഭ​യെ ഒ​ന്ന് ക​ണ്ടി​രി​ക്കു​ന്ന​ത് ന​ല്ല​താ​ണ​ല്ലോ 😄
Video featuring -Dr Satheesh Warrier
Satheesh Warrier
(Senior Specialist Medical Officer
Department of Indian Systems of Medicine
Presently working at Ernakulam District Ayurveda Hospital)
Mother- Geetha Warrier
Sister - Sowmya Warrier

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.