എ​ടി​എ​മ്മു​ക​ൾ 37,380, എടിഎം കാ​ർ​ഡു​ക​ൾ 2,854 കോ​ടി
Saturday, May 4, 2019 1:14 PM IST
എ​ടി​എ​മ്മു​ക​ളു​ടെ എ​ണ്ണം 37,380; എ​ടി​എം കാ​ർ​ഡു​ക​ളു​ടെ എ​ണ്ണ​മോ 2854 കോ​ടി....​സൗ​ദി​യി​ലെ എ​ടി​എം-​കാ​ർ​ഡ് ക​ണ​ക്കാ​ണി​ത്. എ​ടി​എം മെ​ഷി​നു​ക​ൾ സൗ​ദി​യി​ൽ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ 7390 കോ​ടി റി​യാ​ലാ​ണ് എ​ടി​എം വ​ഴി ഉ​പ​യോ​ക്താ​ക്ക​ൾ പി​ൻ​വ​ലി​ച്ച​തെ​ന്ന് കേ​ന്ദ്ര ബാ​ങ്ക് ആ​യ സൗ​ദി അ​റേ​ബ്യ​ൻ മോ​ണി​റ്റ​റി അ​ഥോ​റി​റ്റി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് എ​ടി​എം വ​ഴി​യു​ള്ള പണം പി​ൻ​വ​ലി​ക്ക​ൽ സൗ​ദി​യി​ലും കൂ​ടി​യി​രി​ക്കു​ന്നു. അ​തേ​സ​മ​യം 2018 ഫെ​ബ്രു​വ​രി​യി​ലെ ക​ണ​ക്കു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ ഈ ​വ​ർ​ഷം എ​ടി​എം കാ​ർ​ഡു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു​വെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തി​നി​ടെ 3,40,994 കാ​ർ​ഡു​ക​ളു​ടെ കു​റ​വു​ണ്ടാ​യെ​ന്ന് സൗ​ദി അ​റേ​ബ്യ​ൻ മോ​ണി​റ്റ​റി അ​ഥോ​റി​റ്റി വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.