ആ​ന്ത​രി​കാവ​യ​വ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​പ്പി​ക്കാ​ൻ അ​ൽപം മാ​റി ചി​ന്തി​ച്ചു; അ​ധ്യാ​പി​ക​യ്ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം
മ​നു​ഷ്യ ശ​രീ​ര​ത്തി​ലെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ വേ​റി​ട്ട മാ​ർ​ഗം സ്വീ​ക​രി​ച്ച അ​ധ്യാ​പി​ക​യെ തേ​ടി അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. സ്പെ​യി​നി​ലെ വ​ല്ല​ഡോ​ലി​ഡി​ലു​ള്ള മൂ​ന്നാം ഗ്രേ​ഡ് അ​ധ്യാ​പി​ക​യാ​യ വെ​റോ​ണി​ക്ക ഡ്യൂ​ക്ക​യാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ള്ള പാ​ഠം കു​ട്ടി​ക​ൾ​ക്ക് മ​ന​സി​ലാ​കു​വാ​ൻ അ​ൽ​പം മാ​റി ചി​ന്തി​ച്ച​ത്.

ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളു​ടെ ചി​ത്രം പ​തി​പ്പി​ച്ച സ്യൂ​ട്ട് ധ​രി​ച്ചാ​ണ് ഇ​വ​ർ കു​ട്ടി​ക​ൾ​ക്ക് ക്ലാ​സ് എ​ടു​ത്ത​ത്. ഇ​തി​ലൂ​ടെ കു​ട്ടി​ക​ൾ​ക്ക് അ​വ​യ​വ​ങ്ങ​ളെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കു​വാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് വെ​റോ​ണി​ക്ക പ​റ​യു​ന്ന​ത്. ഓ​ണ്‍​ലൈ​നി​ൽ നി​ന്നു​മാ​ണ് ഇ​വ​ർ ഈ ​സ്യൂ​ട്ട് വാ​ങ്ങി​യ​ത്.

സ്യൂ​ട്ട് ധ​രി​ച്ച് ഇ​വ​ർ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യം ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. കു​ട്ടി​ക​ൾ​ക്ക് വേ​ഗ​ത്തി​ലും വ്യ​ക്ത​മാ​യും പാ​ഠ ഭാ​ഗ​ങ്ങ​ൾ മ​ന​സി​ലാ​കു​വാ​ൻ ഇ​വ​ർ ചെ​യ്ത പ്ര​വ​ർ​ത്തി​യെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.