കാക്കിക്കുള്ളിലെ കാരുണ്യം; അനാഥയായ വൃദ്ധയ്ക്ക് പുത്തനുടുപ്പും ചെരിപ്പും നൽകി പോലീസ് ഉദ്യോഗസ്ഥ
Sunday, September 29, 2019 11:18 AM IST
ആരോരുമില്ലാതെ തെരുവിൽ അലഞ്ഞ വൃദ്ധയെ പുത്തൻ വസ്ത്രങ്ങളും ചെരിപ്പും ധരിപ്പിച്ച വനിത പോലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനപ്രവാഹം. മധ്യപ്രദേശിലെ ദാമോ ജില്ലയിലെ മാരഗോണ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ ഇവരുടെ പേര് ശ്രദ്ധ ശുക്ല എന്നാണ്.
ഈ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് ശ്രദ്ധയെ അഭിനന്ദിച്ച് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉൾപ്പടെയുള്ള പ്രമുഖർ രംഗത്തെത്തിയിരുന്നു. പുതിയ വസ്ത്രങ്ങളും ചെരിപ്പും ലഭിച്ചപ്പോൾ വൃദ്ധ കരഞ്ഞുകൊണ്ട് ശ്രദ്ധയെ ആലിംഗനം ചെയ്യുകയും താൻ അനാഥയാണെന്ന് പറയുകയും ചെയ്തു. കരച്ചിലടക്കാൻ പാടുപെട്ട വൃദ്ധയെ ശ്രദ്ധ ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.