റോഡിലൂടെ വിമാനങ്ങൾ; കാഴ്ചകണ്ട് അന്പരന്ന് ജനം!
Sunday, October 10, 2021 4:33 PM IST
റോഡിൽക്കൂടെ പോകുന്ന വിമാനങ്ങൾ കണ്ട് അന്പരന്നിരിക്കുകയാണ് സിംഗപ്പൂർ ചെൻകി പ്രവിശ്യയിള്ളവർ. മൂന്ന് വിമാനങ്ങളാണ് റോഡിൽ കൂടി സഞ്ചരിച്ചത്. സിംഗപൂര്‍ എയര്‍ലൈന്‍സിന്റെ വിമാനങ്ങളാണ് ചെന്കി വിമാനത്താവളത്തില്‍ നിന്നു റോഡിലൂടെ അടുത്തുള്ള ചെന്കി എക്സിബിഷന് സെന്ററിലേക്ക് കെട്ടിവലിച്ചുകൊണ്ടുപോയത്.
വിമാനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ വേണ്ടി ചെൻകി കോസ്റ്റ് റോഡിലേയും ഏവിയേഷന്‍ പാര്‍ക്ക് റോഡിലേയും വാഹന ഗതാഗതം പൂർണമായും തടഞ്ഞു. രണ്ട് എയര്‍ബസ് എ380 വിമാനങ്ങളും ഒരു ബോയിംങ് 777-200 യാത്രാവിമാനവുമാണ് റോഡുകളിലൂടെ എക്സിബിഷന് സെന്ററിലേക്ക് കെട്ടിവലിച്ചുകൊണ്ടുപോയത്.
സിംഗപൂര്‍ എയര്‍ലൈന്‍സ് ആദ്യമായാണ് സ്വന്തം രാജ്യത്തിനകത്ത് തന്നെ വിമാനങ്ങള്‍ പൊളിച്ചടുക്കുന്നത്. കഴിഞ്ഞ നവംബറിലാണ് വിമാന സർവീസ് സിംഗപൂര്‍ എയര്‍ലൈന്‍സ് അവസാനിപ്പിച്ചത്. സര്‍വീസ് അവസാനിപ്പിച്ച വിമാനങ്ങളുടെ ഉപയോഗയോഗ്യമായ ഭാഗങ്ങള്‍ പുനരുപയോഗിക്കുമെന്ന് സിംഗപൂര്‍ എയര്‍ലൈന്‍സ് അറിയിച്ചിട്ടുണ്ട്.
വിമാനത്തിന്റെ ഫ്യൂസ്ലേജ്, കാബിന് ജനലുകള്‍, ബാഗുകള്‍ വെക്കുന്ന ഭാഗം, സീറ്റുകള്‍, ജീവന് രക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയ ഭാഗങ്ങളെല്ലാം വീണ്ടും ഉപയോഗിക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലാ- ഡിസൈന്‍ സ്ഥാപനങ്ങള്‍ക്കും പഠനാവശ്യങ്ങള്‍ക്കായി വിമാനങ്ങളുടെ ഭാഗങ്ങള്‍ നല്‍കുമെന്നും സിംഗപൂര്‍ എയര്‍ലൈന്‍സ് അറിയിച്ചിട്ടുണ്ട്.