രണ്ടു മത്തങ്ങ; വില 31 ലക്ഷം രൂപ
Sunday, May 26, 2019 10:10 AM IST
ജപ്പാനിലെ യുബാരിയിൽ രണ്ടു മത്തങ്ങകള്‍ ലേലത്തിൽ വിറ്റത് അഞ്ചു മില്യൺ യെന്നിന്(ഏകദേശം 31 ലക്ഷം രൂപ). രുചിയിലും പോഷകത്തിലും അപൂർവയിനമായ മത്തനാണ് റിക്കാർഡ് തുകയ്ക്ക് വിറ്റത്.
ഇവ വാങ്ങാൻ ജനങ്ങൾ മത്സരിച്ചതോടെ ലേലം കൊഴുക്കുകയായിരുന്നു.കാർഷിക പട്ടണമായ യുബാരിയിൽ എല്ലാവർഷവും കാർഷികവിളകൾ ലേലം ചെയ്യാറുണ്ട്. ഇവ ഒരാഴ്ചയോളം നഗരമധ്യത്തിൽ പ്രദർശിപ്പിക്കുകയും ചെയ്യും. എന്നാൽ, ഇതാദ്യമായാണ് ഒരു കാർഷിക വിള ഇത്രയധികം തുകയ്ക്കു വിറ്റുപോകുന്നത്.