സാന്ത്വനം നല്കപ്പെടും! ഇരുപതുകാരി യൂട്യൂബിൽ അ​ട​ക്കം​പ​റ​ഞ്ഞു നേ​ടിയത് 40 ല​ക്ഷം!
ടി​ങ്കി​ൾ എ​ന്നൊ​രു ഇം​ഗ്ലീ​ഷ് വാ​ക്കു​ണ്ട്. ഇ​ഴ​യു​ക എ​ന്ന അ​ർ​ഥ​ത്തി​ലാ​ണ് ആ ​വാ​ക്ക് പ്ര​യോ​ഗി​ക്കു​ന്ന​ത്. ഇ​ഴ​യു​ന്ന​വ​യെ ന​മു​ക്കു പൊ​തു​വേ പേ​ടി​യാ​ണ്. കാ​ര​ണം ആ ​വാ​ക്കു കേ​ൾ​ക്കു​ന്പോ​ഴേ ഇ​ഴ​ഞ്ഞു​വ​രു​ന്ന ഒ​രു പാ​ന്പി​നെ ഓ​ർ​മ​വ​രും.

എ​ന്നാ​ൽ ഈ ​ടി​ങ്കി​ൾ പേ​ടി​ക്കേ​ണ്ട ഒ​ന്ന​ല്ല. മ​റി​ച്ച് ഇ​തു ന​മ്മ​ളെ ശാ​ന്ത​രാ​ക്കും, സു​ഖ​വും സ​മാ​ധാ​ന​വും തോ​ന്നി​പ്പി​ക്കും.. മെ​ല്ലെ മെ​ല്ലെ ഉ​റ​ക്കം വ​രു​ത്തും...

ഒ​രു ഇം​ഗ്ലീ​ഷ് വാ​ക്കു​കൂ​ടി പ​ഠി​ക്കാം. വാ​ക്ക​ല്ല, ഒ​രു ചു​രു​ക്ക​പ്പേ​രാ​ണ് അ​ത്- എ​എ​സ്എം​ആ​ർ. ഓ​ട്ടോ​ണ​മ​സ് സെ​ൻ​സ​റി മെ​റി​ഡി​യ​ൻ റെ​സ്പോ​ണ്‍​സ് എ​ന്ന​തി​ന്‍റെ ചു​രു​ക്ക​പ്പേ​ര്. ല​ളി​ത​മാ​യി പ​റ​ഞ്ഞാ​ൽ നേ​ര​ത്തേ ക​ണ്ട ഇ​ഴ​ച്ചി​ലി​ന്‍റെ ശാ​സ്ത്രീ​യ​മാ​യ പേ​രാ​ണ് എ​എ​സ്എം​ആ​ർ.

ന​മ്മു​ടെ ത​ല​യി​ൽ, ക​ഴു​ത്തി​ൽ, ന​ട്ടെ​ല്ലി​ൽ, കാ​ലു​ക​ളി​ൽ എ​ല്ലാം, സു​ഖ​മു​ള്ള എ​ന്തോ ഒ​ന്ന് ഇ​ഴ​ഞ്ഞു​ന​ട​ക്കു​ന്ന അ​നു​ഭ​വ​മു​ണ്ടാ​ക്കു​ക​യും, പ​തി​യെ​പ്പ​തി​യെ ശാ​ന്ത​മാ​യ ഉ​റ​ക്ക​ത്തി​ലേ​ക്കു കൈ​പി​ടി​ച്ചു ന​ട​ത്തു​ക​യും ചെ​യ്യു​ന്ന ഒ​ന്നാ​ണി​ത്. ചി​ല പ്ര​ത്യേ​ക ശ​ബ്ദ​ങ്ങ​ൾ, ദൃ​ശ്യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ന​മ്മ​ളെ ഈ ​അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ക്കു​ക. ആ ​ശ​ബ്ദ​ങ്ങ​ളി​ലൊ​ന്നാ​ണ് വി​സ്പ​റിം​ഗ് അ​ഥ​വാ അ​ട​ക്കം​പ​റ​ച്ചി​ൽ. ചെ​വി​യി​ൽ ചു​ണ്ടു​ക​ൾ ചേ​ർ​ത്ത് സ്വ​കാ​ര്യം പ​റ​യു​ന്ന​തു​പോ​ലെ.

ഇ​ത്ര​യും പ​റ​ഞ്ഞ​ത് എ​ന്തി​നാ​ണ്? ഇ​തു വാ​യി​ക്കു​ന്ന നി​ങ്ങ​ളെ ഉ​റ​ക്കാ​ന​ല്ല, ഉ​ണ​ർ​ത്താ​നാ​ണ്. ലോ​ട്ടീ ഫി​ലോ​സ് എ​ന്ന ഇ​രു​പ​തു​കാ​രി വി​ദ്യാ​ർ​ഥി​നി ഇ​ത്ത​രം അ​ട​ക്കം​പ​റ​ച്ചി​ൽ വീ​ഡി​യോ​ക​ളി​ലൂ​ടെ ആ​ളു​ക​ളെ സാ​ന്ത്വ​നി​പ്പി​ച്ച് ഉ​റ​ക്കി യു​ട്യൂ​ബി​ൽ​നി​ന്ന് ഒ​രു വ​ർ​ഷം സ​ന്പാ​ദി​ച്ച​ത് 45,000 യൂ​റോ​യാ​ണ്. അ​താ​യ​ത് 40 ല​ക്ഷം രൂ​പ!

ക​ഥ​പ​റ​ഞ്ഞ ടീ​ച്ച​ർ

ഇം​ഗ്ല​ണ്ടി​ലെ സോ​മ​ർ​സെ​റ്റി​ലു​ള്ള പ്ര​ശ​സ്ത​മാ​യ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ബാ​ത്തി​ലെ അ​ക്കൗ​ണ്ടിം​ഗ് ആ​ൻ​ഡ് ഫി​നാ​ൻ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ലോ​ട്ടീ ഫി​ലോ​സ്. എ​ങ്ങ​നെ​യാ​ണ് എ​എ​സ്എം​ആ​ർ വി​ദ്യ​യി​ലേ​ക്ക് താ​ൻ എ​ത്തി​യ​തെ​ന്ന് ലോ​ട്ടീ പ​റ​യു​ന്നു:

പ്രൈ​മ​റി സ്കൂ​ളി​ൽ എ​ന്‍റെ ടീ​ച്ച​ർ വ​ള​രെ സോ​ഫ്റ്റ് ആ​യി ക​ഥ​ക​ൾ പ​റ​യാ​റു​ണ്ട്. അ​താ​ണ് എ​ന്‍റെ ആ​ദ്യ​ത്തെ ഓ​ർ​മ. അ​വ​രു​ടെ മൃ​ദു​വാ​യ വാ​ക്കു​ക​ളും മെ​ല്ലെ പേ​ജു​ക​ൾ മ​റി​ക്കു​ന്ന ശ​ബ്ദ​വു​മെ​ല്ലാം എ​ന്‍റെ ത​ല​യി​ൽ ആ​രോ ത​ഴു​കു​ന്ന, വി​ര​ലു​ക​ൾ ഇ​ഴ​യു​ന്ന​പോ​ലു​ള്ള അ​നു​ഭ​വം ഉ​ണ്ടാ​ക്കാ​റു​ണ്ട്. പ​തി​യെ അ​തെ​ന്നെ ഉ​റ​ക്കം​വ​രു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ക്കും.

2018ൽ ​ആ​ണ് ഞാ​ൻ എ​എ​സ്എം​ആ​റി​നെ​ക്കു​റി​ച്ച് ഓ​ണ്‍​ലൈ​നി​ൽ കൂ​ടു​ത​ൽ ഗൗ​ര​വ​മാ​യി വാ​യി​ക്കു​ന്ന​ത്. അ​ക്കാ​ല​ത്ത് ചി​ല മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​മാ​യി ക​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു ഞാ​ൻ. റേ​ഡി​യോ​യി​ൽ എ​എ​സ്എം​ആ​റി​നെ​ക്കു​റി​ച്ചു കേ​ട്ട അ​മ്മ അ​തൊ​ന്നു ശ്ര​മി​ച്ചു​നോ​ക്കാ​ൻ എ​ന്നോ​ടു പ​റ​യു​ക​യാ​യി​രു​ന്നു.

യു​ട്യൂ​ബി​ൽ ഞാ​ൻ അ​തു സം​ബ​ന്ധി​ച്ച ഒ​ട്ടേ​റെ വീ​ഡി​യോ​ക​ൾ ക​ണ്ടു. അ​ങ്ങ​നെ എ​നി​ക്കു മ​ന​സി​ലാ​യി- ഇ​തൊ​രു വി​സ്മ​യ​ക​ര​മാ​യ സം​ഗ​തി​യാ​ണ്! അ​വി​ശ്വ​സ​നീ​യ​മാം​വി​ധം ന​മ്മ​ളെ അ​തു ശാ​ന്ത​മാ​ക്കും. എ​ങ്ങ​നെ എ​ന്നൊ​ന്നും എ​നി​ക്ക​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. പ​ക്ഷേ, എ​നി​ക്ക​ത് ഗം​ഭീ​ര​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു.

യു​ട്യൂ​ബി​ലേ​ക്ക്

ത​നി​ക്ക് വ​ള​രെ പ്ര​യോ​ജ​ന​ക​ര​മാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ ലോ​ട്ടീ ഈ ​വി​ഷ​യ​ത്തി​ൽ സ്വ​യം വീ​ഡി​യോ​ക​ൾ ത​യാ​റാ​ക്കാം എ​ന്നു​റ​പ്പി​ച്ചു. മാ​ന​സി​കാ​രോ​ഗ്യം ഇ​ല്ലാ​ത്ത​വ​രെ സ​ഹാ​യി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് സ്വ​ന്തം യു​ട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങി. എ​ങ്ങ​നെ വീ​ഡി​യോ റെ​ക്കോ​ർ​ഡ് ചെ​യ്യ​ണം, ശ​ബ്ദ​വും വെ​ളി​ച്ച​വും എ​ങ്ങ​നെ ക്ര​മീ​ക​രി​ക്ക​ണം, എ​ങ്ങ​നെ എ​ഡി​റ്റ് ചെ​യ്യ​ണം എ​ന്നൊ​ന്നും ലോ​ട്ടീ​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ കാ​ഴ്ച​ക്കാ​ർ തു​ട​ക്ക​ത്തി​ൽ വി​ര​ലി​ൽ എ​ണ്ണാ​വു​ന്ന​വ​രേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​തോ​ടെ ചാ​ന​ൽ മ​റ്റു​ള്ള​വ​രെ കാ​ണി​ക്കാ​ൻ​പോ​ലും ലോ​ട്ടീ മ​ടി​ച്ചു.

എ​ന്നാ​ൽ ഇ​ന്ന് അ​വ​രു​ടെ ചാ​ന​ലി​ൽ 170 വീ​ഡി​യോ​ക​ൾ ഉ​ണ്ട്. സ​ബ്സ്ക്രൈ​ബ് ചെ​യ്ത​വ​രു​ടെ എ​ണ്ണം ഏ​താ​ണ്ട് 85,000 ആ​ണ്. ര​ണ്ട​ര ല​ക്ഷ​ത്തോ​ളം ത​വ​ണ ലോ​ട്ടീ​യു​ടെ വീ​ഡി​യോ​ക​ൾ പ്ലേ ​ചെ​യ്യ​പ്പെ​ട്ടു​ക​ഴി​ഞ്ഞു. വ​രു​മാ​ന​മാ​ക​ട്ടെ ദി​വ​സേ​ന ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.



ലോ​ട്ടീ ഫി​ലോ​സ് നോ​ട്ടീ ഫെ​ലോ​യ​ല്ല

ഒ​രു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ജോ​ലി​ചെ​യ്തു​കൊ​ണ്ടാ​ണ് ലോ​ട്ടീ പ​ഠി​ക്കാ​നു​ള്ള തു​ക ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. യു​ട്യൂ​ബി​ൽ​നി​ന്നു വ​രു​മാ​ന​മെ​ത്തി​യ​തോ​ടെ ഇ​പ്പോ​ൾ ആ ​ജോ​ലി നി​ർ​ത്തി. എ​ന്‍റെ ചാ​ന​ൽ ക്ലി​ക്കാ​വു​ന്ന​തു ക​ണ്ട് ഞാ​ൻ​ത​ന്നെ ഞെ​ട്ടി​പ്പോ​യി. അ​ത്ര​യും അ​വി​ശ്വ​സ​നീ​യ​മാ​യി​രു​ന്നു അ​ത്- ലോ​ട്ടീ പ​റ​യു​ന്നു.

വ​ള​രെ വ്യ​ക്തി​പ​ര​മാ​യാ​ണ് വീ​ഡി​യോ​ക​ളി​ൽ ലോ​ട്ടീ സം​സാ​രി​ക്കു​ന്ന​ത്. ഹ​ലോ മൈ ​ഡാ​ർ​ലിം​ഗ്സ് (എ​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​രേ..) എ​ന്ന വാ​ക്ക് അ​വ​ൾ പ​ല​പ്പോ​ഴും ആ​വ​ർ​ത്തി​ക്കും. ചി​ല​പ്പോ​ഴൊ​ക്കെ ഒ​രു വി​ദ​ഗ്ധ​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യാ​യി ഭാ​വി​ക്കും. കേ​ൾ​വി​ക്കാ​ർ​ക്ക് ഒ​രു മു​തി​ർ​ന്ന സ​ഹോ​ദ​രി​യോ സ്റ്റൈ​ലി​സ്റ്റോ കൗ​ണ്‍​സ​ല​റോ ഒ​ക്കെ​യാ​വും ലോ​ട്ടീ.

മു​ടി​യി​ഴ​ക​ൾ​ക്കി​ട​യി​ലൂ​ടെ ത​ല​യോ​ട്ടി​യി​ൽ ത​ഴു​കു​ന്ന അ​നു​ഭ​വം അ​വ​ർ​ക്കു കി​ട്ടും. അ​വ​ളു​ടെ വാ​ക്കു​ക​ൾ കേ​ട്ട് അ​വ​ർ സ​മാ​ധാ​ന​ത്തോ​ടെ ഉ​റ​ക്ക​ത്തി​ലേ​ക്കു വീ​ഴും. സെ​ലി​ബ്രി​റ്റി​ക​ൾ പോ​ലും ഇ​ന്ന് ലോ​ട്ടീ​യു​ടെ ഫോ​ളോ​വേ​ഴ്സ് ആ​ണ്.

എ​ന്നാ​ൽ ചി​ല​ർ അ​വ​ളു​ടെ വീ​ഡി​യോ​ക​ളെ ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്യാ​റു​ണ്ട്. വീ​ഡി​യോ​ക​ൾ ലൈം​ഗി​ക​ച്ചു​വ​യു​ള്ള​വ​യാ​ണെ​ന്ന് ആ​രോ​പി​ക്കു​ക​യാ​ണ് വി​മ​ർ​ശ​ക​ർ. അ​തി​നു ലോ​ട്ടീ​ക്കു കൃ​ത്യ​മാ​യ മ​റു​പ​ടി​യു​ണ്ട്:

എ​എ​സ്എം​ആ​ർ സെ​ക്ഷ്വ​ൽ ആ​ണെ​ന്ന് ചി​ല​ർ പ​റ​യു​ന്നു. അ​ങ്ങ​നെ​യെ​ങ്കി​ൽ എ​ന്തി​നെ​യും അ​ങ്ങ​നെ അ​ശ്ലീ​ല​മാ​യി അ​വ​ത​രി​പ്പി​ക്കാം. അ​ങ്ങ​നെ ചെ​യ്യു​ന്ന​വ​രു​ണ്ട്. അ​തു യു​ട്യൂ​ബി​ൽ കൂ​ടു​ത​ൽ വ്യൂ ​കി​ട്ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ കു​റു​ക്കു​വ​ഴി മാ​ത്ര​മാ​ണ്. ഞാ​ൻ ചെ​യ്യു​ന്ന​തി​ൽ ഒ​രു ത​രി​പോ​ലും ലൈം​ഗി​ക​ത​യി​ല്ല. എ​ണ്ണ​മി​ല്ലാ​ത്ത ആ​ളു​ക​ൾ​ക്ക് ആ​ശ്വാ​സം എ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ ഞാ​ൻ അ​ഭി​മാ​നി​ക്കു​ക​യും ചെ​യ്യു​ന്നു.

ടെ​ൻ​ഷ​നും വി​ഷാ​ദ​രോ​ഗ​വും മൂ​ലം ക​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് ഇ​തൊ​രു പി​ടി​വ​ള്ളി​യാ​ണെ​ന്നു മാ​ത്രം അ​റി​യു​ക. എ​നി​ക്കി​ത് ഏ​റെ ഇ​ഷ്ട​മു​ള്ള, സ​ർ​ഗാ​ത്മ​ക​മാ​യ പ്ര​വൃ​ത്തി​കൂ​ടി​യാ​ണ്. പ​ണം കി​ട്ടു​ന്നു എ​ന്ന​ത് സ്വാ​ഭാ​വി​ക​മാ​യും സ​ന്തോ​ഷ​മു​ണ്ടാ​ക്കു​ന്നു. സ്വ​ന്ത​മാ​യി കാ​ർ വാ​ങ്ങി. ഇ​നി​യൊ​രു വീ​ടു​ണ്ടാ​ക്കാ​ൻ പ​ണം സ്വ​രു​ക്കൂ​ട്ടു​ക​യു​മാ​ണ്. വി​മ​ർ​ശി​ക്കാ​ൻ​വേ​ണ്ടി വി​മ​ർ​ശി​ക്കു​ന്ന​വ​ർ എ​ന്തും പ​റ​യ​ട്ടെ!

ത​യാ​റാ​ക്കി​യ​ത്: ഹ​രി​പ്ര​സാ​ദ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.