കൊമ്പ് കണ്ടാൽതന്നെ പേടിയാകും.! വില മൂന്നരക്കോടി; ആള് ചില്ലറക്കാരനല്ല
ഒ​രു കാ​ള​യ്ക്ക് എ​ന്തു​വി​ല വ​രും? പ​തി​നാ​യി​ര​ങ്ങ​ൾ? ല​ക്ഷ​ങ്ങ​ൾ? എ​ന്നാ​ല്‌ കോ​ടി​ക​ൾ വി​ല​യു​ള്ള ഒ​രു കാ​ള​യെ പ​രി​ച​യ​പ്പെ​ട്ടോ​ളൂ.

അ​മേ​രി​ക്ക​യി​ലെ ടെ​ക്സാ​സി​ല്‍ നി​ന്നു​ള്ള ട​ഫ് ചെ​ക്സ് എ​ന്ന് പേ​രു​ള്ള കാ​ള​ക്കൂ​റ്റ​ന്‍ ഈ ​താ​രം. ഇ​പ്പോ​ള്‍ ലോ​ക റി​ക്കാ​ർ​ഡി​ന് ഉ​ട​മ​യാ​ണ് ക​ക്ഷി. ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ട​ര്‍​ന്ന കൊ​മ്പു​ള്ള കാ​ള​യെ​ന്ന പ​ദ​വി​യാ​ണ് ചെ​ക്സി നേ​ടി​യി​രി​ക്കു​ന്ന​ത്. ഗിന്ന​സ് വേ​ള്‍​ഡ് റി​ക്കാ​ർ​ഡ് ഔ​ദ്യോ​ഗി​ക ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ലാ​ണ് ഈ ​കാ​ള​യു​ടെ പ​ടം ഇ​ട്ടി​രി​ക്കു​ന്ന​ത്.



അ​വ​രു​ടെ ഒ​ഫീ​ഷ്യ​ല്‍ ബ്ലോ​ഗി​ലും ചെ​ക്സി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ണം ഉ​ള്‍​കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. "ഒ​രു ക്രി​സ്മ​സ് ട്രീ​യോ​ളം വ​ലി​പ്പ​മു​ള്ള കൊ​മ്പു​ക​ള്‍' എ​ന്നാ​ണ് ഈ ​കാ​ള​യു​ടെ കൊ​മ്പു​ക​ളെ ഗി​ന്ന​സ് അ​ധി​കൃ​ത​ര്‍ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

ചെ​ക്സ് ഒ​ക്‌ല​ഹാ​മ​യി​ലെ ഓ​വ​ര്‍​ഹു​ക്കി​ലാ​ണ് ബ്രീ​ഡ് ചെ​യ്യ​പ്പെ​ട്ട​തും ആ​ദ്യ​കാ​ല​ത്ത് വ​ള​ര്‍​ന്ന​തും. 2017 പി​ന്നീ​ട് ഇ​പ്പോ​ഴ​ത്തെ ഉ​ട​മ​സ്ഥ​ന്‍ ടെ​ക്സാ​സി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. ഏ​റ്റ​വും പു​തി​യ അ​ള​വി​ല്‍ കൊ​മ്പു​ക​ളു​ടെ നീ​ളം 262.5 സെ​ന്‍റീ​മീ​റ്റ​റാ​ണ്.



സാ​ധാ​ര​ണ ചെ​ക്സി​ന്‍റെ വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന കാ​ള​ക​ള്‍​ക്ക് കാ​ണു​ന്ന കൊ​മ്പു​ക​ളു​ടെ നീ​ളം വ​ച്ച് നോ​ക്കു​മ്പോ​ള്‍ ഇ​ര​ട്ടി​യോ​ളം വ​രും ഇ​ത്. നി​ല​വി​ല്‍ ഈ ​കാ​ള​യ്ക്ക് മൂ​ന്ന​ര​ക്കോ​ടി​യി​ല​ധി​കം രൂ​പ വി​ല​വ​രും എ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

ചെ​ക്സി​ന്‍റെ പ​ട​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്. ഇ​തി​നെ കാ​ണു​വാ​ന്‍ നി​ര​വ​ധി​പ്പേ​രാ​ണ് ദി​വ​സ​വും എ​ത്തു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.