ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ തായ്ലന്ഡ് സ്വദേശിനിക്ക് സുഖപ്രസവം
Tuesday, February 4, 2020 12:25 PM IST
ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ തായ്ലന്ഡ് സ്വദേശിനിക്ക് സുഖപ്രസവം. ദോഹയില്‍ നിന്നും ബാങ്കോക്കിലേക്കുള്ള യാത്രയ്ക്കിടെ പുലര്‍ച്ചെ മൂന്നോടെയാണ് 23കാരിയായ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.
പ്രസവശേഷം കൊല്‍ക്കത്തയില്‍ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും പൂർണ ആരോഗ്യത്തോടെ തുടരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തായ്ലാന്ഡ് സ്വദേശിയായ യുവതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.