ബേക്കറി ഉടമ മാത്രമല്ല, കരുണയുള്ള മനസിന്‍റെ ഉടമയുമാണ് ഈ ബാലൻ
Sunday, June 30, 2019 9:17 AM IST
11-ാം വ​യ​സി​ൽ ബേ​ക്ക​റി ഉ​ട​മ. അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി​യാ​യ മൈ​ക്കി​ൾ പ്ലാ​ട്ടി​നെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത് ഇ​ക്കാ​ര്യം​കൊ​ണ്ട് മാ​ത്ര​മ​ല്ല. ബേ​ക്ക​റി​യി​ൽ ഒാ​രോ ക​പ്പ്കേ​ക്ക് വി​ൽ​ക്കു​ന്പോ​ഴും മൈ​ക്കി​ൾ ഒ​രെ​ണ്ണം വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് ന​ൽ​കും. ദാ​രി​ദ്ര്യവും ക​ഷ്ട​പ്പാ​ടും നി​റ​ഞ്ഞ കു​ട്ടി​ക്കാ​ല​മാ​യി​രു​ന്നു മൈ​ക്കി​ളി​ന്‍റേ​ത്.

വീ​ട്ടി​ലി​രു​ന്നാ​യി​രു​ന്നു ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം. അ​മ്മ​യാ​യി​രു​ന്നു അധ്യാ​പി​ക. വൈ​കു​ന്നേ​രം യൂ​ട്യൂ​ബി​ൽ നി​ന്ന് കേ​ക്കു​ണ്ടാ​ക്കു​ന്ന​ത് പ​ഠി​ച്ചെ​ടു​ത്തു. 11 -ാം വ​യ​സി​ൽ വീ​ട്ടി​ൽ ഒ​രു ബേ​ക്ക​റി​യി​ട്ടു. മൈ​ക്കി​ൾ​സ് ഡെ​സേർട്ട് എ​ന്നാ​ണ് ബേ​ക്ക​റി​യു​ടെ പേ​ര്.



അ​യ​ൽ​ക്കാ​ർ നൽകുന്നതും ഫേ​സ്ബു​ക്കി​ലൂ​ടെ ല​ഭി​ക്കു​ന്ന ഒാ​ഡ​റു​ക​ളു​മാ​ണ് മൈ​ക്കി​ൾ ചെ​യ്തു ന​ൽ​കു​ക. വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ, ജ​ന്മ​ദി​ന ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് മൈ​ക്കി​ൾ കേ​ക്കു​ക​ൾ കൊ​ടു​ക്കു​ന്നു​ണ്ട്. "എ​നി​ക്ക് ചെ​റു​പ്പ​ത്തി​ൽ ക​പ്പ്കേ​ക്കു​ക​ൾ ഇ​ഷ്ട​മാ​യി​രു​ന്നു. ക​പ്പ്കേ​ക്കു​ക​ൾ കു​ട്ടി​ക്കാ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. കു​ട്ടി​ക​ൾ​ക്ക് ക​പ്പ്കേ​ക്കു​ക​ൾ ന​ൽ​കു​ന്പോ​ൾ ല​ഭി​ക്കു​ന്ന സ​ന്തോ​ഷം വ​ലു​താ​ണ് '- മൈ​ക്കി​ൾ പ​റ​യു​ന്നു. ഒ​രു​മാ​സം 75 ക​പ്പ്കേ​ക്കു​ക​ൾ മൈ​ക്കി​ൾ വി​ൽ​ക്കു​ന്നു​ണ്ട്.

നാ​ലു ക​പ്പ്കേ​ക്കു​ക​ൾക്ക് 15 ഡോ​ള​റാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ​നോ കി​ഡ് ഹ​ങ്ക​റി എ​ന്ന സം​ഘ​ട​ന​യു​മാ​യി ചേ​ർ​ന്നാ​ണ് മൈ​ക്കി​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം. ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ണം ക​ണ്ടെ​ത്താ​ൻ കു​ക്കിം​ഗ് ക്ലാ​സും എ​ടു​ക്കാ​റു​ണ്ട്.

എസ് ടി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.