പബ്ജി കളിക്കാൻ പണം വേണം; 19കാരൻ മോഷ്ടിച്ചത് 31 സൈക്കിളുകൾ
Saturday, January 4, 2020 2:24 PM IST
പബ്ജി കളിക്കുവാനായി സ്ഥിരമായി സൈക്കിൾ മോഷ്ടിച്ച 19കാരൻ അറസ്റ്റിൽ. ഹൈദരാബാദിലെ മംഗലപുരം കോളനി സ്വദേശിയായ ഇയാൾ ക്ഷേത്രങ്ങളിൽ പൂജാരിയായി ജോലി ചെയ്തു വരികയാണ്. നന്ദുലാൽ സിദ്ധാർഥ് ശർമ എന്നാണ് ഇയാളുടെ പേര്.
ഗെയിമിൽ ആവശ്യപ്പെടുന്ന സാധനങ്ങൾ വാങ്ങുവാനുള്ള പണത്തിനായി ഇയാൾ അമ്മയുമായി നിരന്തരം കലഹിക്കുമായിരുന്നു. വീട്ടിൽ നിന്നും പണം ലഭിക്കാത്തതിനെ തുടർന്നാണ് വീടിന് അടുത്ത് വച്ചിരുന്ന സൈക്കിളുകൾ ഇയാൾ പതിവായി മോഷ്ടിച്ചത്.
31 സൈക്കിളുകൾ മോശ്ടിച്ച യാൾ ഇത് വിറ്റ് എഴുപതിനായിരത്തോളം രൂപ സമ്പാദിച്ചിരുന്നു. 17 സ്പോർട്സ് സൈക്കിളുകൾ ഇയാളിൽ നിന്നും പോലീസ് കണ്ടെത്തി.