വിനോദസഞ്ചാരികളുടെ വാഹനത്തെ പിന്തുടർന്ന് കടുവ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
Wednesday, December 4, 2019 11:36 AM IST
വിനോദസഞ്ചാരികളുടെ വാഹനത്തെ കടുവ പിന്തുടരുന്നതിന്റെ ഭീതിജനകമായ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നു. രാജസ്ഥാനിലെ രണ്തബോർ ദേശിയ പാർക്കിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ.
വൈൽഡ് ലൈഫ് സഫാരിയുടെ ഭാഗമായി വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നവരെയാണ് കടുവ പിന്തുടർന്നത്. കടുവയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടുവാൻ ഡ്രൈവർ അതിവേഗത്തിൽ വാഹനം മുന്നിലേക്കും പിറകിലേക്കും ഓടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.