രാജ ഇനിയില്ല; ലോകത്തെ ഏറ്റവും പ്രായം കൂടിയ കടുവ മരണത്തിന് കീഴടങ്ങി
Tuesday, July 12, 2022 11:32 AM IST
കടുവ പ്രേമികളെ ദുഃഖത്തിലാഴ്ത്തി രാജ ഒടുവില്‍ മരണത്തിന് കീഴടങ്ങി. തിങ്കളാഴ്ച
രാവിലെ മൂന്നുമണിയോടെയാണ് ഈ ബംഗാള്‍ കടുവ ചത്തത്. പശ്ചിമ ബംഗാളിലെ അലിപുര്‍ദ്വാര്‍ ജില്ലയിലെ ജല്‍ദാപര വനത്തിലെ അഭയ കേന്ദ്രത്തില്‍ വച്ചായിരുന്നു അന്ത്യം. പ്രായാധിക്യം മൂലമായിരുന്നു അന്ത്യം സംഭവിച്ചത്.
25 വര്‍ഷവും 10 മാസവും ജീവിച്ച രാജയായിരുന്നു മനുഷ്യരുടെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഏറ്റവും പ്രായം കൂടിയ കടുവ. ആഗസ്റ്റ് 23ന് രാജയുടെ 26-ാം പിറന്നാള്‍ ആഘോഷമാക്കാനുള്ള ഒരുക്കത്തിലായിരുന്നു കടുവ പ്രേമികള്‍.
രാജയുടെ വിട വാങ്ങലില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭുവേന്തര്‍ യാദവ് തന്‍റെ അനുശോചനം രേഖപ്പെടുത്തി. സമൂഹ മാധ്യമങ്ങള്‍ വഴി നിരവധിയാളുകളും തങ്ങളുടെ ദുഃഖം പങ്കുവയ്ക്കുന്നുണ്ട്.