ആടാണ്, വലിയ പാടാണ്! ആട് മൂലം പൊറുതിമുട്ടി ഒരു നഗരം!
Monday, December 21, 2020 4:25 PM IST
തുർക്കിയിലെ ഗ്യാങ്സ്റ്റേഴ്സിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. വീഡിയോ വൈറലാകാൻ കാരണം ഗ്യാങ്സ്റ്റേഴ്സിന്റെ പ്രത്യേകതയാണ്.
ഒരു ആട് ഒരു ചെമ്മരിയാട് മൂന്ന് ചെമ്മരിയാട്ടിൻ കുട്ടികൾ എന്നിവരാണ് നഗരത്തെ വിറപ്പിച്ച ഗ്യാങ്സ്റ്റേഴ്സ്. ഉടമസ്ഥന്റെ അടുത്ത് നിന്ന് പോയ ഇവർ സിറ്റി ഹാളിന്റെ പരിസരത്താണ് ആളുകളെ ഉപദ്രവിച്ചത്.
സിറ്റി ഹാളിലെ സെക്യൂരിറ്റിക്കാരെയും വഴിയെ പോയവരെയും ആട്ടിൻകൂട്ടം ഓടിക്കുന്നത് വീഡിയോയിൽ കാണാം. ഒടുവിൽ നഗരസഭാ അധികൃതർ എത്തിയാണ് ആട്ടിൻ കൂട്ടത്തെ പിടിച്ചുകെട്ടിയത്. ആടുകളെ പിന്നീട് ഉടമസ്ഥന് കൈമാറി.