ലോകത്തിന്‍റെ പലയിടങ്ങളും നിലവില്‍ കൊടും ചൂടിനാല്‍ വലയുകയാണ്. അമേരിക്കയിലെ സ്ഥിതിയും വിഭിന്നമല്ല. കാലിഫോര്‍ണിയയിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.

ഈ സാഹചര്യത്തില്‍ പോലീസ് നായ്ക്കള്‍ക്കും ചൂടില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കിയിരിക്കുകയാണ് കാലിഫോര്‍ണിയയിലെ വെഞ്ചുറ കൗണ്ടി ഷെരീഫ് പോലീസ്. തങ്ങളുടെ നായകള്‍ക്കായി പ്രത്യേക ഷൂസും ഗ്ലാസുകളുമാണ് അവര്‍ ഒരുക്കിയിരിക്കുന്നത്.

തോര്‍ എന്ന നായ ഇത്തരം ഷൂസും ഗ്ലാസും ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ അവര്‍ പങ്കുവച്ചത് വൈറലായിരുന്നു. നിരവധി ലൈക്കുകളും കമന്‍റുകളുമാണ് ഈ പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.


നിലവില്‍ താപനില ഉയര്‍ന്നു കൊണ്ടിരിക്കുകയാണെന്നും കൊടുംചൂടില്‍ മൃഗങ്ങള്‍ക്കും സംരക്ഷണം ആവശ്യമാണെന്നും പോലീസ് കുറിച്ചിട്ടുണ്ട്. മാത്രമല്ല മൃഗങ്ങളെ ഒറ്റക്ക് വാഹനങ്ങളില്‍ ഇരുത്തി പോകരുതെന്നും നിലത്തിറക്കുന്നതിനു മുന്‍പ് മണ്ണിന്‍റെ താപനില പരിശോധിക്കണമെന്നും അവര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.