"പോസ്റ്റർ ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്നോവ തിരിയും’- ജയരാജനെ ട്രോളി ബൽറാം
Monday, March 18, 2019 12:39 PM IST
വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി പി.ജയരാജനെ ട്രോളി കോണ്‍ഗ്രസ് എംഎൽഎ വി.ടി. ബൽറാം. സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു ചിത്രം പങ്കുവച്ചാണ് ബൽറാമിന്റെ ട്രോൾ.
വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി പി. ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മതിലിൽ പതിപ്പിച്ച പോസ്റ്ററാണു ബൽറാമിന്റെ ട്രോളിന് ആധാരം. സിനിമയുടെ പോസ്റ്ററിനു മുകളിൽ ജയരാജനു വോട്ട് അഭ്യർഥിക്കുന്ന പോസ്റ്റർ പതിപ്പിച്ചപ്പോൾ സിനിമയുടെ പേരു മാഞ്ഞു. എന്നാൽ പോസ്റ്ററിലെ "പൊട്ടിച്ചിരിയുടെ കൊലപാതക കഥ ഫണ്‍ ഫാമിലി ത്രില്ലർ’ എന്ന വരികൾ മറഞ്ഞില്ല. ഇതു പങ്കുവച്ചാണ് ബൽറാമിന്റെ ട്രോൾ.
പോസ്റ്റർ ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്നു രാത്രി ഇന്നോവ തിരിയും എന്നായിരുന്നു ചിത്രം പങ്കുവച്ച് ബൽറാം നൽകിയ കുറിപ്പ്. ചിത്രം എവിടെ പതിപ്പിച്ച പോസ്റ്ററിന്റെയാണെന്നു വ്യക്തമല്ല.