മരപ്പലകയില്‍ കൗതുകമായി കുരങ്ങിന്‍റെ മുഖം
Thursday, June 2, 2022 10:24 AM IST
പലകയില്‍ കുരങ്ങിന്‍റെ മുഖം രൂപപ്പെട്ടത് കാഴ്ചക്കാര്‍ക്ക് കൗതുകമായി. ഇംഗ്ലണ്ടിലെ റൂയിന്‍സ്‌ലിപ് എന്ന ഗ്രാമത്തിലെ ഒരു മരക്കടയിലാണ് ഈ സംഭവമുണ്ടായത്.
ദേവദാരു മരത്തിന്‍റെ ഒരു മരപ്പലകയിലാണ് ഇത്തരത്തിലൊരു രൂപം കണ്ടത്. ഒരു കുരങ്ങിന്‍റെ രൂപം ആരൊ കൊത്തിവെച്ചതുപോലെയാണ് കാണപ്പെട്ടത്. നിക്സെല്‍ എന്നയൊരു ജോലിക്കാരനാണ് ആദ്യമിത് കണ്ടത്.
എന്നാലിത് തനിയെ സംഭവിച്ചതാണെന്നാണ് നിക്സെല്‍ പറയുന്നത്. ഏതായാലും നിരവധിപേരാണ് ഈ കൗതുകക്കാഴ്ച സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.