കാമറ കണ്ണിലെ രവിവർമരൂപങ്ങൾ; വാക്കുകൾക്കുമപ്പുറമീ ചിത്രങ്ങൾ
Thursday, July 9, 2020 9:36 AM IST
മാറിയ കാലത്തെ വിവാഹങ്ങളില്‍ കല്യാണ ചെറുക്കനും പെണ്ണിനുമൊപ്പം പ്രാധാന്യമുണ്ട് ഫോട്ടോഷൂട്ടുകള്‍ക്ക്. ഓരോ ദിവസവും വ്യത്യസ്തങ്ങളായ നിരവധി ഫോട്ടോഷൂട്ടുകളാണ് പുറത്തു വരുന്നത്. പതിനായിരത്തില്‍ തുടങ്ങി ലക്ഷങ്ങള്‍ പൊടിയുന്നവയാണ് അതിലേറെയും. പഴയ കാലത്തെപ്പോലെ എന്തെങ്കിലും ഫോട്ടോ എടുക്കുന്ന രീതി മാറി, ഇപ്പോള്‍ സിനിമയേ വെല്ലുന്ന ഫോട്ടോ ഷൂട്ടുകളാണ് പലതും.
സ്റ്റോറി ബോര്‍ഡുകള്‍ വരെ തയാറാക്കിയെടുക്കുന്ന ഫോട്ടോഷൂട്ടുകളുടെ ഗണത്തില്‍ ഏറ്റവും പുതിയതാണ് താഴെക്കാണുന്ന ഫോട്ടോകള്‍. രാജാരവിവര്‍മ്മ ചിത്രങ്ങള്‍ പശ്ചാത്തലമാക്കിയുള്ള വിവാഹ ഫോട്ടോഷൂട്ട് ഇതിനോടകം തന്നെ വൈറലായികഴിഞ്ഞു. കോട്ടയം പൊന്‍കുന്നം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എക്സൈറ്റ് സ്റ്റുഡിയോയാണ് ഈ വ്യത്യസ്ത ഫോട്ടോഷൂട്ടിനു പിന്നില്‍.
സ്ഥാപന ഉടമ രഘുരാജിന്റേതാണ് ആശയവും ആവിഷ്കാരവും....