വ​ഴി മു​ട​ക്കി ആ​ന ട്രാ​ക്കി​ൽ; ലോ​ക്കൊ പൈ​ല​റ്റ് ട്രെ​യി​ൻ നി​ർ​ത്തി​യി​ട്ടു
വ​ഴി മു​ട​ക്കി ട്രാ​ക്കി​ൽ നി​ന്ന കാ​ട്ടാ​ന​യെ ക​ണ്ട് ട്രെ​യി​ൻ നി​ർ​ത്തി​യി​ട്ടു. ഡാ​ർ​ജ​ലിം​ഗി​ലാ​ണ് സം​ഭ​വം. നി​ർ​ത്തി​യി​ട്ട ട്രെ​യി​നി​നു സ​മീ​പം വ​ന്ന കാ​ട്ടാ​ന ട്രെ​യി​ൻ ത​ള്ളി നീ​ക്കാ​ൻ ശ്രമിക്കുകയും ട്രെ​യി​നി​ൽ തൊ​ട്ടു​നോ​ക്കു​ക​യും ചെ​യ്തു.

ഭ​യ​ന്നു പോ​യ ലോ​ക്കൊ പൈ​ല​റ്റ് ഹോ​ണ​ടി​ച്ച​പ്പോ​ൾ ആ​ന മാ​റി​പ്പോ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​ൽ​പ്പം മാ​റി ട്രാ​ക്കി​ൽ ത​ന്നെ ആ​ന നി​ല​യു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് അ​ൽ​പ്പ സ​മ​യ​ത്തി​നു ശേ​ഷ​മാ​ണ് ആ​ന ഇ​വി​ടെ നി​ന്നും പോ​യ​ത്. ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​ശാ​ന്ത ന​ന്ദ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.