ട്രെയിൻ പാഞ്ഞടുക്കുമ്പോൾ റെയിൽവേ ട്രാക്കിലേക്ക് വീണ് യുവതി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
Friday, November 1, 2019 4:44 PM IST
ട്രെയിൻ പാഞ്ഞടുക്കുമ്പോൾ റെയിൽവേ ട്രാക്കിലേക്ക് വീണ യുവതി തലനാരിഴയ്ക്ക് രക്ഷപെട്ടു. സ്പെയിനിലെ മാഡ്രിഡിലാണ് സംഭവം. പ്ലാറ്റ്ഫോമിൽ ഇരിക്കുകയായിരുന്ന ഇവർ കൈയിലിരുന്ന മൊബൈൽ ഫോണിൽ തിരക്കിലായിരുന്നു.
വലത് വശത്തു നിന്നും ട്രെയിൻ പാഞ്ഞു വരുമ്പോൾ എണീറ്റ് മുന്നിലേക്ക് നടന്ന ഇവർ പ്ലാറ്റ്ഫോമിൽ നിന്നും റെയിൽവേ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ട്രെയിൻ ഇവരുടെ സമീപം വരുന്നിടത്ത് വീഡിയോ അവസാനിക്കുകയാണ്.
എന്നാൽ ഇവർ എങ്ങനെയാണ് രക്ഷപെട്ടതെന്ന് വ്യക്തമല്ല. ഇവർക്കേറ്റ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവരെക്കുറിച്ചുള്ള ഒരു വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല.