പരമ്പരാഗത വേഷം അനുവദനീയമല്ല; സാരിയുടുത്ത് റസ്റ്റൊറന്റിലെത്തിയ പ്രിന്‍സിപ്പലിനെ ജീവനക്കാരന് വിലക്കി
Sunday, March 15, 2020 2:35 PM IST
സാരി ഉടുത്തെന്ന കാരണത്താല്‍ സ്കൂളിലെ പ്രധാനാധ്യാപകയെ റസ്റ്റൊറന്റില്‍ കയറുന്നതില്‍ ജീവനക്കാരന് വിലക്കി. ഗുഡ്ഗാവിലെ ഒരു സ്കൂളിലെ പ്രിന്‍സിപ്പലായ സംഗീത കെ. നാഗിനാണ് ദുരനുഭവം നേരിടേണ്ടി വന്നത്.
കൈലിന് ആന്‍ഡ് ഐവി എന്ന റസ്റ്റൊറന്റിലാണ് ഇവര്‍ എത്തിയത്. ഇവരെ തടഞ്ഞ ജീവനക്കാരില്‍ ഒരാള്‍ പരമ്പരാഗത വേഷങ്ങള്‍ ഇവിടെ അനുവദനീയമല്ല എന്ന കാരണമാണ് സംഗീതയോട് പറഞ്ഞത്.
സംഭവത്തെക്കുറിച്ച് ഇവര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചു. കോണ്‍ഗ്രസ് നേതാവ് ശര്മിഷ്ട മുഖര്‍ജി, സംഗീതയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. സംഭവം വിവാദമായതോടെ കൈലിന് ആന്‍ഡ് ഐവിയുടെ ഡയറക്ടര്‍ സൗരഭ് ഖനീജോ മാപ്പപേക്ഷയുമായി രംഗത്തെത്തി.