നക്കിയതിനു ശേഷം ഐസ്ക്രീം തിരികെ വച്ചു; യുവതിയെ തേടി പോലീസ്
Friday, July 5, 2019 3:10 PM IST
കടയിൽ ഐസ്ക്രീം നക്കിയതിനു ശേഷം തിരികെ വച്ച് മടങ്ങിയ യുവതിയെ തെരഞ്ഞ് പോലീസ്. ടെക്സസിലാണ് സംഭവം. ബ്ലൂ ബെൽ ക്രീമെറീസ് എന്ന കടയിൽ വച്ചാണ് യുവതി ഈ പ്രവൃത്തി ചെയ്തത്.
ഐസ്ക്രീം എടുത്ത് നക്കിയ യുവതി അത് തിരികെ ഫ്രിഡ്ജിനുള്ളിൽ വച്ചിട്ട് ചിരിച്ചുകൊണ്ട് നടന്ന് നീങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സ്ഥാപനത്തിലെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്.
തുടർന്ന് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയൊ നിമിഷ നേരത്തിനുള്ളിൽ വൈറലായി മാറുകയായിരുന്നു. സംഭവം ഏറെ പ്രതിഷേധത്തിനു കാരണമായതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.