സ്വന്തം വളര്‍ത്തുനായകളെ 170 തവണ വെടിവച്ച യുവതി അറസ്റ്റില്‍
Wednesday, May 18, 2022 2:18 PM IST
അമേരിക്കയില്‍ സ്വന്തം വളര്‍ത്തുനായകള്‍ക്ക് നേരെ എയര്‍ഗണ്‍ ഉപയോഗിച്ച് 170 തവണ വെടിയുതിര്‍ത്ത യുവതി അറസ്റ്റിലായി.
ഫ്ളോറിഡയിലുള്ള ജാമി ലിന്‍ കുജാവ എന്ന 37 കാരിയാണ് ഈ ക്രൂരകൃത്യത്തിന് പിന്നില്‍. വളര്‍ത്തുനായകളുടെ കാല്‍പത്തിയിലേക്കാണ് കുജാവ വെടിവച്ചത്. നായകളുടെ കരച്ചില്‍ കേട്ട അയല്‍വാസി പോലീസിനെ അറിയിക്കുകയായിരുന്നു.
എന്നാല്‍ നായകള്‍ തമ്മിലുള്ള കടിപിടിക്കിടെ ഉണ്ടായ മുറിവുകളെന്നാണ് കുജാവ പോലീസിനോട് പറഞ്ഞത്. ഹെര്‍നാണ്ടോ കൗണ്ടിയിലുള്ള മൃഗ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് നായകളുടെ കാലില്‍ വെടിയേറ്റ കാര്യം അറിഞ്ഞത്.
ഇതോടെ പോലസ് കുജാവയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നായകള്‍ വേലി പൊളിച്ച് അയല്‍പക്കത്തേക്ക് പോകാന്‍ ശ്രമിച്ചതിനാണ് താന്‍ വെടിയുതിര്‍ത്തതെന്ന് ജാമി ലിന്‍ കുജാവ പോലീസിനോട് പറഞ്ഞു.