സിംഹത്തിന്റെ മുൻപിൽ കൂസലില്ലാതെ നൃത്തം ചെയ്ത് യുവതി; പേടിച്ചരണ്ട് സന്ദർശകർ
Thursday, October 3, 2019 11:34 AM IST
മൃഗശാലയിൽ സിംഹത്തെ പാർപ്പിച്ചിരുന്ന കൂടിനുള്ളിൽ ചാടിക്കടന്ന യുവതി സിംഹത്തിന് മുൻപിൽ നൃത്തം ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അമേരിക്കയിലെ ബ്രോണ്ക്സ് മൃഗശാലയിലാണ് സംഭവം.
അതി സുരക്ഷാ മേഖലയിലാണ് ആഫ്രിക്കൻ സിംഹങ്ങളെ പാർപ്പിച്ചിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് മതിൽ ചാടിക്കടന്ന യുവതി അവിടെയുണ്ടായിരുന്ന ഒരു സിംഹത്തിന് മുൻപിൽ നൃത്തം ചെയ്യുകയായിരുന്നു.
ഈ ദൃശ്യങ്ങളെല്ലാം പേടിച്ചരണ്ടാണ് മൃഗശാലയിലുണ്ടായിരുന്ന മറ്റ് സന്ദർശകർ കണ്ട് നിന്നത്. യാതൊരു ഭയവുമില്ലാതെ സിംഹത്തിന് മുൻപിൽ നിന്ന് ഇവർ ഡാൻസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കൂടെയുണ്ടായിരുന്നവരാണ് പകർത്തിയത്. യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. മാത്രമല്ല സംഭവത്തെക്കുറിച്ച് മൃഗശാല അധികൃതർ വിശദീകരണം നൽകിയിട്ടുമില്ല.