100 ദി​വ​സം, ഒ​രേ വ​സ്ത്രം! സാ​റ ഈ ​വ​സ്ത്രം ധ​രി​ച്ച​ത് വെ​റു​തേ​യ​ല്ല
ഓ​രോ ദി​വ​സ​വും ഓ​രോ വ​സ്ത്രം ധ​രി​ക്കു​ന്ന​വ​രാ​ണ് നാം. ​ഒ​രു വ​സ്ത്രം ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​മു​ണ്ട്. എ​ന്നാ​ൽ 100 ദി​വ​സം ഒ​രേ വ​സ്ത്രം ധ​രി​ക്കു​ന്ന ആ​ളെ ക​ണ്ടി​ട്ടു​ണ്ടോ?

പ്ര​മു​ഖ വ​സ്ത്ര ബ്രാ​ൻ​ഡാ​യ വൂ​ളി​ന്‍റെ 100 ദി​ന വ​സ്ത്ര ച​ല​ഞ്ചാ​ണ് സം​ഭ​വം. 100 ദി​വ​സം ഒ​രേ വ​സ്ത്രം ത​ന്നെ ധ​രി​ക്കു​ക എ​ന്ന​താ​ണ് ഈ ​ചാ​ല​ഞ്ച്. ല​ളി​ത​മാ​യ ജീ​വി​തം കൊ​ണ്ട് സം​തൃ​പ്തി നേ​ടാ​ൻ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ട്ട​ത്.

ച​ല​ഞ്ചി​ൽ വി​ജ​യി​ച്ച​ത് യു​എ​സ് സ്വ​ദേ​ശി​യും 52കാ​രി​യു​മാ​യ സാ​റ റോ​ബി​ന്‍​സ് കോ​ളെ​യാ​ണ്. ക​മ്പി​ളി​യി​ല്‍ നി​ന്ന് നി​ര്‍​മ്മി​ച്ച ക​റു​പ്പ് നി​റ​ത്തി​ലു​ള്ള വ​സ്ത്ര​മാ​ണ് സാ​റ ഈ ​നൂ​റ് ദി​വ​സ​വും ധ​രി​ച്ച​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം സെ​പ്റ്റം​ബ​ര്‍ 16നാ​ണ് 100 ദി​വ​സ​ത്തെ ഡ്ര​സ് ച​ല​ഞ്ചി​ല്‍ സാ​റ പ​ങ്കെ​ടു​ത്ത​ത്.

ഓ​രോ ദി​വ​സ​ത്തെ​യും ചി​ത്ര​ങ്ങ​ള്‍ സാ​റ ത​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഡി​സം​ബ​ര്‍ 26നാ​ണ് നൂ​റാം ദി​വ​സം പൂ​ര്‍​ത്തി​യാ​യ​ത്. 2021 ൽ ​വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങി​ല്ലെ​ന്നാ​ണ് തീ​രു​മാ​ന​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.