കാ​മു​കി​ക്കൊ​പ്പം ഭ​ർ​ത്താ​വി​നെ പി​ടി​കൂ​ടി; എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഭാ​ര്യ
ത​ന്നെ വ​ഞ്ചി​ച്ച് കാ​മു​കി​ക്കൊ​പ്പം ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത് താ​മ​സി​ച്ച ഭ​ർ​ത്താ​വി​നു​ള്ള ശി​ക്ഷ വ്യ​ത്യ​സ്ത​മാ​യി ന​ട​പ്പാ​ക്കി ഭാ​ര്യ. കൊ​ള​മ്പി​യ​യി​ലാ​ണ് സം​ഭ​വം. ഭ​ർ​ത്താ​വി​നെ ന​ഗ്ന​നാ​ക്കി​യ​തി​നു ശേ​ഷം അ​ദ്ദേ​ഹ​ത്തെ കാ​റി​നു മു​ക​ളി​ൽ കി​ട​ത്തി പ​ട്ടാ​പ്പ​ക​ൽ ന​ഗ​ര​ത്തി​ൽ കൂ​ടി കാ​റോ​ടി​ക്കു​ക​യാ​ണ് ഭാര്യ ചെ​യ്ത​ത്.

ജൈ​റോ എ​ന്നാ​ണ് ഭ​ർ​ത്താ​വി​ന്‍റെ പേ​ര്. ബാ​രാ​ൻ​ക്വി​ല ന​ഗ​ര​ത്തി​ലെ ഒ​രു ഹോ​ട്ട​ലി​ൽ വ​ച്ചാ​ണ് ജൈ​റോ​യും കാ​മു​കി​യും ഭാ​ര്യ​യു​ടെ മു​മ്പി​ൽ​പ്പെ​ട്ട​ത്. താ​ൻ പി​ടി​ക്ക​പ്പെ​ട്ടു​വെ​ന്ന് മ​ന​സി​ലാ​യ ജൈ​റോ ഭാ​ര്യ​യു​ടെ കാ​ലി​ൽ വീ​ണ് മാ​പ്പ് പ​റ​ഞ്ഞു.

ജൈ​റോ​യു​ടെ മാ​പ്പ് അ​പേ​ക്ഷ​യി​ൽ ത​ണു​ക്കാ​തി​രു​ന്ന ഭാ​ര്യ ഒ​രു നി​ബ​ന്ധ​ന മു​മ്പോ​ട്ടു വെ​ച്ചു. ത​ന്‍റെ വാ​ഹ​ന​ത്തിനു മുകളിൽ ന​ഗ്ന​നാ​യി കി​ട​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​ർ പ​റ​ഞ്ഞ​ത്. യാ​തൊ​ന്നും ചി​ന്തി​ക്കാ​തെ സ​മ്മ​തം മൂ​ളി​യ ജൈ​റോ​യെ കാറിനു മുകളിൽ കിടത്തി ഭാ​ര്യ നഗരത്തിൽ കൂടി കാറോടിക്കുകയാണ് ചെയ്തത്.

കൈ​യി​ലി​രു​ന്ന തു​ണി ഉ​പ​യോ​ഗി​ച്ച് ജൈ​റോ മു​ഖം മ​റ​ച്ചു​വെ​ങ്കി​ലും കാ​റ്റി​ന്‍റെ ശ​ക്തി​യി​ൽ അ​ത് പ​റ​ന്നു പോ​യി. സം​ഭ​വം ക​ണ്ട​വ​രെ​ല്ലാം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ ദൃശ്യങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടതിനെ തുടർന്ന് ഭ​ർ​ത്താ​വി​നെ​യും ഭാ​ര്യ​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.