സൗഹൃദം പങ്കിട്ട് കംഗാരു കുഞ്ഞും നായക്കുട്ടിയും; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Friday, March 5, 2021 10:40 PM IST
മൃഗങ്ങളുടെ വർഗസ്നേഹം വ്യക്തമാക്കുന്ന ചിത്രങ്ങൾ നേരത്തെയും സോഷ്യൽ മീഡിയിൽ പ്രചരിച്ചിട്ടുണ്ട്. അപകടത്തിൽ നിന്ന് കൂടെയുള്ളവരെ രക്ഷിക്കുന്നതും പൂച്ച കുഞ്ഞിന് പാൽ കൊടുക്കുന്ന നായയുടെ ചിത്രവുമെല്ലാം ഇങ്ങനെ വൈറലായിട്ടുണ്ട്. മൃഗങ്ങൾ തമ്മിലുള്ള സ്നേഹം മനുഷ്യർക്കിടയിലില്ലെന്ന് പലപ്പോഴും കമന്റുകളും വരാറുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും അത്തരമൊരു ചിത്രമാണ്. കംഗാരു കുഞ്ഞിനെ കെട്ടിപ്പിടിച്ച് സ്നേഹം പങ്കിടുന്ന നായക്കുട്ടിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ടിക്ക് ടോക്കിൽ പ്രത്യക്ഷപ്പെട്ട ചിത്രം സൗത്ത് ഓസ്ട്രേലിയയിൽ നിന്നും പകർത്തിയതാണ്.
കാമറ കണ്ടതോടെ കംഗാരു കുട്ടി ഓടിമാറുന്നതും വീഡിയോയിൽ കാണാം. രണ്ടു ലക്ഷത്തോളം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. നിരവധി പേരാണ് കംഗാരു- നായ കുട്ടി സൗഹൃദത്തെ പുകഴ്ത്തി കമന്റുകൾ ഇട്ടിരിക്കുന്നത്.