"ദൈ​വ​ത്തി​ന്‍റെ കൈ'; ​ലോ​ക മാ​ധ്യ​മ​ങ്ങ​ളി​ലും താ​ര​മാ​യി ബാ​ബു​രാ​ജ്
കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ത​ല​ക​റ​ങ്ങി വീ​ണ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ ബാ​ബു​രാ​ജി​നെ അ​ഭി​ന​ന്ദി​ച്ച് ലോ​ക മാ​ധ്യ​മ​ങ്ങ​ളും. ബ്രിട്ടീഷ് ദിനപത്രമായ ഡെ​യ്‌​ലി മെ​യി​ൽ അ​ട​ക്ക​മു​ള്ള മാ​ധ്യ​മ​ങ്ങ​ൾ ബാ​ബു​രാ​ജി​ന്‍റെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ അ​ഭി​ന​ന്ദി​ച്ചി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലെ വ​രാ​ന്ത​യി​ൽ നി​ന്നു വീ​ണ ബി​നു നി​ല​യ​ത്തി​ൽ ബി​നു​വി​നെ​യാ​ണ് സ​മീ​പ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്ന ത​യ്യി​ൽ മീ​ത്ത​ൽ ബാ​ബു​രാ​ജ് ര​ക്ഷി​ച്ച​ത്. ത​ല​ക​റ​ങ്ങി വീ​ണ ബി​നു​വി​നെ കാ​ലി‍​ൽ പി​ടി​ച്ചാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​ത്.

വ്യാ​ഴാ​ഴ്ച വ​ട​ക​ര കേ​ര​ള ബാ​ങ്കി​ന്‍റെ പു​റ​ത്താ​യി​രു​ന്നു സം​ഭ​വം. തൊ​ഴി​ലാ​ളി​ക​ളാ​യ ഇ​രു​വ​രും ക്ഷേ​മ​നി​ധി അ​ട​യ്ക്കാ​നാ​ണ് ബാ​ങ്കി​ൽ എ​ത്തി​യ​ത്. പു​റ​കി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണ ബി​നു​വി​ന്‍റെ കാ​ലി​ന്മേ​ൽ പി​ടി​ത്തം കി​ട്ടി​യ ബാ​ബു​രാ​ജ് കൈ​വ​രി​യോ​ട് കാ​ൽ ചേ​ർ​ത്തു പി​ടി​ച്ച് നി​ന്നു.

തു​ട​ർ​ന്നു ബാ​ങ്കി​ൽ എ​ത്തി​യ​വ​രും ജീ​വ​ന​ക്കാ​രും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നും ഓ​ടി​യെ​ത്തി ബി​നു​വി​നെ പി​ടി​ച്ച് ഉ​യ​ർ​ത്തി വ​രാ​ന്ത​യി​ൽ എ​ത്തി​ച്ചു. മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ ബി​നു പി​ന്നീ​ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ബി​നു വീ​ഴു​ന്ന​തി​ന്‍റെ​യും ബാ​ബു​രാ​ജ് ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ​യും സി​സി​ടി​വി ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ ആ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.