"മെഡിക്കൽ കോളേജ് ഗണപതി'; വൈറലായി ഒരു സ്വകാര്യ ബസ്
Saturday, April 17, 2021 6:22 PM IST
സമൂഹമാധ്യമങ്ങളിലെ സ്വകാര്യ ബസ് ഫാൻസ് ഗ്രൂപ്പുകളിലെ ഇന്നത്തെ താരം ഒരു ബസാണ്. തിരുവനന്തപുരത്ത് സിറ്റി സർവീസ് നടത്തുന്ന "മെഡിക്കൽ കോളേജ് ഗണപതി' എന്ന പേരുള്ള ബസാണ് ആ താരം. വ്യത്യസ്തമായ പേരുതന്നെയാണ് ബസിന് ഫാൻസുകാരെ നേടിക്കൊടുക്കാൻ കാരണം.
പേരുകണ്ട് മെഡിക്കൽ കോളജ് വഴിയാണ് ബസ് സർവീസ് നടത്തുന്നതെന്ന് കരുതിയാൽ തെറ്റി. ശ്രീകാര്യം - കരമന വഴി ഉള്ളൂർ - കേസാവദാസപുരം - സ്റ്റാച്യു - ഈസ്റ്റ്ഫോർട്ട് - തമ്പാനൂർ റൂട്ടിലാണ് "മെഡിക്കൽ കോളേജ് ഗണപതി' സർവീസ് നടത്തുന്നത്.
ബസിന്റെ ചിത്രത്തിനൊപ്പം രസകരമായ അടിക്കുറുപ്പും പങ്കുവച്ചിട്ടുണ്ട്. അത് ഇങ്ങനെയാണ്- ഗവൺമെന്റ് വക ഒരു മെഡിക്കൽ കോളേജ്. മെഡിക്കൽ കോളേജിന്റെ പേരിൽ ഒരു ദൈവം. ആ ദൈവത്തിന്റെ പേരിൽ ഒരു ബസ് !