"ഇ​ന്ധ​ന​വി​ല കു​റ​യ്ക്കു​ന്ന മോ​ദി സ​ർ​ക്കാ​രി​ന് ഒ​രാ​യി​രം ന​ന്ദി'; പ്ര​തി​ഷേ​ധ​വു​മാ​യി ചൈ​ത്രം ബ​സ്
Tuesday, June 29, 2021 9:37 AM IST
ഇ​ന്ധ​ന വി​ല വ​ർ​ദ്ധ​ന​വ് സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​തം താ​ളം തെ​റ്റി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ധ​ന വി​ല വ​ർ​ദ്ധ​ന​വ് നി​യ​ന്ത്രി​ക്കേണ്ട സ​ർ​ക്കാ​രു​കൾ തീ​വെ​ട്ടി​ക്കൊ​ള്ള​യ്ക്ക് കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണ്. നി​സാ​ര​കാ​ര്യ​ങ്ങ​ൾ​ക്ക് പോ​ലും പ്ര​തി​ഷേ​ധി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ ജ​ന​ത്തി​ന്‍റെ ദു​രി​തം അ​റി​ഞ്ഞ ഭാ​വ​മി​ല്ല.

ദി​വ​സേ​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളാ​ണ് ഡീ​സ​ൽ വി​ല വ​ർ​ദ്ധ​ന​വി​ൽ ഏ​റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. പ​ല ബ​സു​ക​ളും സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ചു. എ​ങ്കി​ലും ചി​ല ഉ​ട​മ​ക​ൾ നി​ല​നി​ൽ​പി​നാ​യി​ട്ടു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ്. ത​ങ്ങ​ളാ​ൽ ക​ഴി​യും​വി​ധം വി​ല വ​ർ​ദ്ധ​ന​വി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്നു​ണ്ട്.

ഇ​ത്ത​ര​ത്തി​ൽ ഇ​ന്ധ​ന​വി​ല വ​ർ​ദ്ധ​ന​വി​ൽ വ്യ​ത്യ​സ്ത പ്ര​തി​ഷേ​ധ​വു​മാ​യി സ്വ​കാ​ര്യ ബ​സ് ഉ​ട​മ. ച​ങ്ങ​നാ​ശേ​രി - മ​ല്ല​പ്പ​ള്ളി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ചൈ​ത്രം ബ​സ് ഉ​ട​മ രാ​ഹു​ൽ ഇ​രു​മ്പു​കു​ഴി​യാ​ണ് മോ​ദി സ​ർ​ക്കാ​രി​നെ പ​രി​സ​ഹി​ച്ച് ബ​സി​ൽ സ്റ്റി​ക്ക​ർ പ​തി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ദി​നം​പ്ര​തി ഇ​ന്ധ​ന​വി​ല കു​റ​യ്ക്കു​ന്ന മോ​ദി സ​ർ​ക്കാ​രി​ന് ഒ​രാ​യി​രം ന​ന്ദി എ​ന്നാ​ണ് പ​രി​ഹാ​സ രൂ​പേ​ണ ബ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ഗ്ലാ​സി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ന് കു​റ​ച്ച​ത് 28 രൂ​പ എ​ന്നും സ്റ്റി​ക്ക​റി​ൽ എ​ഴു​തി​യി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച മു​ത​ലാ​ണ് പ്ര​തി​ഷേ​ധ സ്റ്റി​ക്ക​ർ പ​തി​ച്ച് ബ​സ് ഓ​ടാ​ൻ തു​ട​ങ്ങി​യ​ത്.

മു​ൻ​പോ​ട്ട് ഈ ​രീ​തി​യി​ലാ​ണ് ഇ​ന്ധ​ന വി​ല ഉ​യ​രു​ന്ന​ത് എ​ങ്കി​ൽ, ബ​സ് സ​ർ​വീ​സു​ക​ൾ ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​കും എ​ന്ന്‌ ചൈ​ത്രം ബ​സി​ന്‍റെ ഉ​ട​മ​യാ​യ രാ​ഹു​ൽ പ​റ​യു​ന്നു. ഒ​രു ദി​വ​സം 4000 രൂ​പ മാ​ത്രം ഡീ​സ​ലി​നാ​യി​ട്ട് വേ​ണ്ടി​വ​രു​ന്നു. തൊ​ഴി​ലാ​ളി​ക​ൾ കു​റ​ഞ്ഞ ശ​ബ​ള​ത്തി​ൽ ജോ​ലി ചെ​യ്യാ​ൻ ത​യാ​റാ​യി​ട്ടു​പോ​ലും ബ​സ് സ​ർ​വീ​സ് ന​ഷ്ട​മാ​ണെ​ന്നു രാ​ഹു​ൽ ദീ​പി​ക ഡോ​ട് കോ​മി​നോ​ട് പ​റ​ഞ്ഞു.

ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് മാ​ത്രം 28 രൂ​പ​യ്ക്കു മു​ക​ളി​ലാ​ണ് ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ന് വ​ർ​ധി​ച്ച​ത്. ഇ​പ്പോ​ഴും ദി​നം​പ്ര​തി ഇ​ന്ധ​ന വി​ല ഉ​യ​ർ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ന്ധ​ന വി​ല ചൊ​വ്വാ​ഴ്ച​യും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

പെ​ട്രോ​ൾ ലി​റ്റ​റി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 29 പൈ​സ​യു​മാ​ണ് വ​ർ​ദ്ധി​ച്ചി​ച്ച​ത്. ജൂ​ണി​ലെ 17-ാമെ​ത്തെ വ​ർ​ദ്ധ​ന​യാ​ണി​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ ലി​റ്റ​റി​ന് 100 രൂ​പ 79 പൈ​സ​യും ഡീ​സ​ൽ 95 രൂ​പ 74 പൈ​യു​മാ​യി. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 99 രൂ​പ 3 പൈ​സ​യും ഡീ​സ​ലി​ന് 94 രൂ​പ എ​ട്ട് പൈ​സ​യു​മാ​ണ് വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.