"ധീ​ര​യാ​യ പെ​ൺ​കു​ട്ടി​യെ ന​മു​ക്ക് ന​ഷ്ട​മാ​യി​രി​ക്കു​ന്നു'; പ​ങ്കു​വ​ച്ച് ‍ഡോ​ക്ട​ര്‍
Friday, May 14, 2021 12:25 PM IST
കോ​വി​ഡ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന രോ​ഗി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഡോ​ക്ട​ര്‍ പാ​ട്ട് വെ​ച്ചു​കൊ​ടു​ത്ത​തി​ന്‍റെ വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം വൈ​റ​ലാ​യി​രു​ന്നു. ഡോ. ​മോ​ണി​ക്ക ല​ൻ​ഗെ​ഹ്‌ എ​ന്ന ഡോ​ക്ട​ർ ത​ന്‍റെ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച ഒ​രു വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യ​ത്.

'ല​വ് യൂ ​സി​ന്ദ​ഗി...' എ​ന്ന ഗാ​ന​മാ​ണ് യു​വ​തി ആ​സ്വ​ദി​ക്കു​ന്ന​ത്. 'അ​വ​ൾ​ക്ക് 30 വ​യ​സ് പ്രാ​യ​മേ ഉ​ള്ളൂ. ഐ​സി​യു കി​ട​ക്ക കി​ട്ടാ​ത്ത​തി​നാ​ൽ കോ​വി​ഡ് എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ 10 ദി​വ​സ​മാ​യി ഞ​ങ്ങ​ൾ അ​വ​ളെ പ​രി​ച​രി​ക്കു​ക​യാ​യി​രു​ന്നു.



വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​വ​ൾ ക​ഴി​യു​ന്ന​ത്. ന​ല്ല മ​ന​ക്ക​രു​ത്തു​ള്ള ശ​ക്ത​യാ​യ സ്ത്രീ​യാ​ണ് അ​വ​ൾ. പാ​ട്ട് വ​യ്ക്കാ​മോ എ​ന്ന് എ​ന്നോ​ട് ചോ​ദി​ച്ച​പ്പോ​ൾ ഞാ​ൻ സ​ന്തോ​ഷ​ത്തോ​ടെ സ​മ്മ​തി​ച്ചു. പാ​ഠം: പ്ര​തീ​ക്ഷ ഒ​രി​ക്ക​ലും കൈ​വി​ട​രു​ത്'- എ​ന്ന ക്യാ​പ്ഷ​നോ​ട​യൊ​ണ് വീ​ഡി​യോ ഡോ​ക്ട​ര്‍ പ​ങ്കു​വ​ച്ച​ത്.

ഒ​ടു​വി​ല്‍ ആ ​യു​വ​തി​യും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. വീ​ഡി​യോ പ​ങ്കു​വെ​ച്ച ഡോ​ക്ട​റാ​ണ് യു​വ​തി​യു​ടെ മ​ര​ണ​വി​വ​രം മേ​യ് 13ന് ​ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. 'ക്ഷ​മി​ക്ക​ണം, ധീ​ര​യാ​യ പെ​ൺ​കു​ട്ടി​യെ ന​മു​ക്ക് ന​ഷ്ട​മാ​യി​രി​ക്കു​ന്നു' -ഡോ​ക്ട​ർ കു​റി​ച്ചു.



പെ​ൺ​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​വി​വ​ര​വും ഡോ​ക്ട​ർ ഇ​ട​ക്കി​ടെ പ​ങ്കു​വെ​ച്ചി​രു​ന്നു. യു​വ​തി​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. യു​വ​തി​യു​ടെ മ​ര​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.