ഒന്നും രണ്ടുമല്ല, 192 തവണ ഡ്രൈവിംഗ് തിയറി ടെസ്റ്റ് പരാജയപ്പെട്ട പോളണ്ടുകാരനെ പരിചയപ്പെടാം
Sunday, March 14, 2021 2:06 PM IST
ഡ്രൈവിംഗ് ടെസ്റ്റ് വിജയിക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. രണ്ടോ മൂന്നോ തവണ ശ്രമിച്ചാൽ വിജയിക്കാവുന്നതേയുള്ളു. ഡ്രൈവിംഗ് ടെസ്റ്റിലേക്ക് എത്താൻ ആദ്യം ലേണേഴ്സ് ലൈൻസ് പരീക്ഷയിൽ വിജയിക്കണം. പൊതുവേ എളുപ്പമുള്ള ചോദ്യങ്ങളാണ് ഇതിൽ ഉണ്ടാവുക. ആദ്യശ്രമത്തിൽതന്നെ ഭൂരിഭാഗം ആളുകളും പരീക്ഷയിൽ വിജയിക്കും.
192 തവണ ഡ്രൈവിംഗ് ടെസ്റ്റിനു മുന്പുള്ള എഴുത്ത് പരീക്ഷ പരാജയപ്പെട്ട ഒരാളെ പരിചയപ്പെട്ടാലോ? പോളണ്ടിലെ പിയോട്രോവ് ട്രിബ്യൂണാൽസ്കിയിൽ നിന്നുള്ള പേരു വെളിപ്പെടുത്താത്ത അന്പതുകാരൻ കഴിഞ്ഞ പതിനേഴ് വർഷമായി ഡ്രൈംവിംഗ് പരീക്ഷ പാസാകാനുള്ള ശ്രമത്തിലാണ്. പരാജയപ്പെട്ടിട്ടിട്ടും ഇയാൾ ഇപ്പോഴും ശ്രമങ്ങൾ തുടർന്നു കൊണ്ടേയിരിക്കുകയാണ്. പോളണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റിനുള്ള ശ്രമങ്ങൾക്ക് പരിധികളില്ല.
സാധാരണായി പോളണ്ടിലെ ഡ്രൈവിംഗ് തിയറി ടെസ്റ്റ് പാസ് നിരക്ക് 50-60% വരെയാണ്. ടെസ്റ്റുകൾക്കായി മാത്രം ഇതുവരെ 1.13ലക്ഷം രൂപയോളമാണ് ഇയാൾ ചിലവഴിച്ചിട്ടുള്ളത്. യുകെയിൽ നിന്നും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെ ഒരാൾ 158 ശ്രമങ്ങൾക്കൊടുവിലാണ് ഡ്രൈവിംഗ് ടെസ്റ്റ് പാസായത്. മൂവായിരം ഡോളർ ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയാണ് ഇയാൾ ഇതിനായി ചിലവഴിച്ചത്.