"ഞങ്ങളോട് കളിക്കേണ്ട, കേരളം കത്തും'; ട്രോളി സോഷ്യൽ മീഡിയ
Monday, August 9, 2021 10:57 PM IST
മലയാളം വ്ളോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളായ എബിന്റെയും ലിബിന്റെയും അറസ്റ്റിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോൾ പ്രവാഹം. നിരവധി ആരാധകരുള്ള ഞങ്ങളോട് കളിക്കേണ്ട, കേരളം കത്തും തുടങ്ങിയ കമ്മന്റുകളുമായി നിരവധി പേർ രംഗത്തെത്തി. എന്നാൽ ഇതിന് പരിഹസിച്ചും ട്രോളിയും ഒരു വിഭാഗവും കൂടി എത്തിയതോടെ സമൂഹമാധ്യമത്തിൽ ആളുകൾ രണ്ടു ചേരിയിലായി.
വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാൻ കണ്ണൂർ ആർടിഒ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. തുടർനടപടികൾക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫീസിൽ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു.
ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെ സംഘർഷം ഉണ്ടായെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് ഇരുവർക്കുമെതിരേ കേസെടുത്തിരിക്കുന്നത്.