നന്ദി സാറെ... കുട്ടിയാനയുടെ വീഡിയോ വൈറൽ!
Friday, October 15, 2021 7:39 PM IST
രക്ഷപ്പെടുത്തിയ വനപാലകന്റെ കാലില്‍ തുമ്പിക്കൈ കൊണ്ട് ചുറ്റിപ്പിടിച്ച് നന്ദി പ്രകടിപ്പിക്കുന്ന കുട്ടിയാനയുടെ ചിത്രം വൈറാലാകുന്നു. പരിക്കേറ്റ് വനത്തില്‍ ഒറ്റപ്പെട്ടു കഴിയുകയായിരുന്ന കുട്ടിയാനയെ തമിഴ്നാട് വനപാലക സംഘമാണ് അമ്മയാനയുടെ അടുത്തെത്തിച്ചത്. അതിനിടെയാണ് അടുത്ത് നില്ക്കുന്ന വനപാലകന്റെ കാലില്‍ കുട്ടിയാന തുമ്പിക്കൈകൊണ്ട് ചുറ്റിപ്പിടിക്കുന്നത്.
ഉദ്യോഗസ്ഥന് സ്നേഹത്തോടെ കുട്ടിയാനയെ നോക്കുന്നതും ചിത്രത്തില്‍ കാണാം. തമിഴ്നാട്ടിലെ വനമേഖലയില്‍ നിന്നുള്ള വീഡിയോ ഐഎഫ്എസ് ഓഫീസറായ പര്‍വീണ്‍ കസ്വാന് ആണ് ട്വിറ്ററില്‍ പങ്കുവെച്ചത്. നേരത്തെ വനത്തില്‍ കൂട്ടം തെറ്റിയ കുട്ടിയാനയെ അമ്മയ്ക്കരികിലേക്ക് എത്തിക്കാന്‍ പോവുന്ന വനപാലക സംഘത്തിന്റെ ദൃശ്യങ്ങളും ട്വിറ്ററില്‍ വൈറലായിരുന്നു.