മസാജ് ചെയ്യാൻ ധൈര്യമുണ്ടോ ? ആന റെഡിയാണ്!
Thursday, January 21, 2021 1:06 PM IST
കേട്ടപ്പോൾ ആനയെ മസാജ് ചെയ്യുകയാണെന്നു കരുതരുത്. ഇത് ആന ആളെ മസാജ് ചെയ്യുകയാണ്. പേടിക്കണ്ട. ചവിട്ടിക്കൊല്ലുകയൊന്നുമില്ല.
കാലും തുന്പിക്കൈയുമൊക്കെ ഉപയോഗിച്ചു കിടിലൻ മസാജ്. പക്ഷേ, മസാജിനു കിടന്നുകൊടുക്കാൻ ഇത്തിരി ചങ്കുറപ്പ് വേണം എന്നു മാത്രം. ആന മസാജിന്റെ വീഡിയോ ഇപ്പോൾ ഹിറ്റ് ആയിരിക്കുകയാണ്.
ഒരു യുവതിയുടെ പുറം മസാജ് ചെയ്യുന്ന ആനയെ ആണ് വീഡിയോയിൽ കാണുന്നത്. തായ്ലൻഡിൽ പ്രത്യേകം പരിശീലനം ലഭിച്ച ആനകളാണ് ഈ മസാജിംഗ് വിദഗ്ധർ!