ഇതൊരു ഒന്നൊന്നര ജോലിയാണേ... താത്പര്യമുണ്ടെങ്കിൽ വരാം
Saturday, September 15, 2018 3:27 PM IST
ടി​വി കാ​ണാ​ൻ മി​ക്ക ആ​ളു​ക​ൾ​ക്കും ഇ​ഷ്‌‌ടമാ​ണ്. വെ​റു​തേ ടി​വി​യും ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​വ​രോ​ട് മ​റ്റു ജോ​ലി​യൊ​ന്നു​മി​ല്ലേയെന്ന് ആ​ളു​ക​ൾ ചോ​ദി​ക്കാ​റു​മു​ണ്ട്. എ​ന്നാ​ൽ ടി​വി കാ​ണു​ന്ന​തു​ത​ന്നെ ഒ​രു ജോ​ലി​യാ​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് HowToWatch.com എ​ന്ന വെ​ബ്സൈ​റ്റ്.

ഒ​രു മാ​സം 100 മ​ണി​ക്കൂ​ർ ജോ​ലി ചെ​യ്താ​ൽ ഇ​വ​ർ 2000 ഡോ​ള​ർ ശ​ന്പ​ള​മാ​യി ന​ൽ​കും. ഏ​ഴു പ്ര​ധാ​ന ടി​വി സ്ട്രീ​മിം​ഗ് പ്ലാ​റ്റ്ഫോ​മു​ക​ളി​ലെ പ​രി​പാ​ടി​ക​ളാ​ണ് ജോ​ലി ല​ഭി​ക്കേ​ണ്ട​യാ​ൾ കാ​ണേ​ണ്ട​ത്. മു​ൻ​കൂ​ട്ടി നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട പ​രി​പാ​ടി​ക​ൾ ക​ണ്ട് അ​വ​യെ വി​ല​യി​രു​ത്താ​നും ഇ​യാ​ൾ​ക്കാ​ക​ണം.​

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​യും ചാ​ന​ലു​ക​ളി​ലെ പ്രോ​ഗ്രാ​മു​ക​ൾ കൃ​ത്യ​മാ​യി വി​ല​യി​രു​ത്താ​ൻ ക​ഴി​യു​ന്ന​വ​രെ​യു​മാ​ണ് വെ​ബ്സൈ​റ്റ് ജോ​ലി​ക്കാ​യി പ​രി​ഗ​ണി​ക്കു​ക. ടി​വി​ കാ​ണ​ൽ ജോ​ലി നേ​ടാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ഒ​ക്ടോ​ബ​ർ നാ​ലു​വ​രെ വെ​ബ്സൈ​റ്റി​ൽ അ​പേ​ക്ഷ ന​ൽ​കാ​ൻ അ​വ​സ​ര​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.