"ലൈക്കിന് വേണ്ടിയാണെങ്കിൽ പോലും ഇങ്ങനൊന്നും പറയല്ലേ സഹോദരാ..'
Sunday, April 25, 2021 7:44 PM IST
സമൂഹ മാധ്യമങ്ങളിലൂടെ പോലീസിനെതിരെ കലാപ ആഹ്വാനം നടത്തിയ യുവാവിനെതിരേ കേസെടുത്തു. കോഴിക്കോട് സ്വദേശിയായ പ്രജിലേഷിനെതിരേയാണ് ചെവ്വായുർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പോലീസുകരെ ഒന്നും ചെയ്യരുതെന്നും അവരുടെ മക്കൾ പുറത്തിറങ്ങുന്പോൾ വണ്ടികയറ്റി കൊല്ലണമെന്നുമായിരുന്നു പോസ്റ്റ്.
പോസ്റ്റിനു ലൈക്ക് ചെയ്തവർക്കെതിരേയും നടപടിയുണ്ടാകുമെന്നാണ് സൂചന. ലൈക്കിന് വേണ്ടിയാണെങ്കിൽ പോലും ഇങ്ങനൊന്നും പറയല്ലേ സഹോദരാ എന്ന തലക്കെട്ടോടെ കേരളാ പോലീസാണ് പോസ്റ്റും മറ്റ് വിവരങ്ങളും പങ്കുവച്ചിരിക്കുന്നത്.
7 ലൈക്കിന് വേണ്ടിയാണെങ്കിൽ പോലും ഇങ്ങനൊന്നും പറയല്ലേ സഹോദരാ..😢
സമൂഹ മാധ്യമങ്ങളിലൂടെ പോലീസിനെതിരെ കലാപ ആഹ്വാനം ...
Posted by Kerala Police on Sunday, 25 April 2021