സ്റ്റേഷനിൽ അക്രമം കാണിച്ച് "അമ്മയും കുഞ്ഞും'; വീഡിയോ പങ്കുവച്ച് പോലീസ്
Sunday, January 2, 2022 5:02 PM IST
പറമ്പിക്കുളം പോലീസ് സ്റ്റേഷനിൽ അക്രമം നടത്തി "അമ്മയും കുഞ്ഞും'. കാട്ടാനയും കുഞ്ഞുമാണ് സ്റ്റേഷനിൽ അക്രമം നടത്തിയ ഈ "അമ്മയും കുഞ്ഞും'. പറമ്പിക്കുളം പോലീസ് സ്റ്റേഷനിൽ എത്തിയ അമ്മയും കുഞ്ഞും ചെയ്തതെന്തന്നറിയാൻ വീഡിയോ കാണുക എന്ന ക്യാപ്ഷനോടെ കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.