മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് പിതാവിന് മകന്റെ ക്രൂരമർദ്ദനം; മണിച്ചിത്രത്താഴിട്ട് പൂട്ടി പോലീസ്
Thursday, October 3, 2019 1:36 PM IST
മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് പിതാവിന്റെ മുണ്ടുരിയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത മകനെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. പിതാവിനെ മകൻ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്.
ഫേസ്ബുക്ക് പേജിൽ പങ്കുവച്ച ട്രോളിലൂടെയാണ് മകനെതിരെ കേസെടുത്തത് പോലീസ് അറിയിച്ചത്. എനിക്ക് താനല്ലാതെ മറ്റാര് കാശ് തരുമെന്ന് പറഞ്ഞ് മകൻ മർദ്ദിക്കുമ്പോൾ അവൻ എന്നെ കൊല്ലട്ടെ എന്ന് പിതാവ് പറയുന്നതും വ്യക്തമാണ്.