"ചാള മേരി എന്ന നടിയെ ഓർമ്മയുണ്ടോ?; നുണ പറയുന്നവരെ തിരിച്ചറിയുക'
Friday, November 19, 2021 6:01 PM IST
കെപിഎസി ലളിത ചികില്‍സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരേ വീണ്ടും വിമര്‍ശവുമായി എഴുത്തുകാരിയായ ഈവ ശങ്കര്‍. ചാള മേരി എന്നാ നടിയെ ഓർമ്മയുണ്ടോ? അവർക്കു അസുഖം വന്നപ്പോൾ സഹായിച്ചത് മഹാ നടൻ മമൂട്ടി ആയിരുന്നു.. അന്ന് സർക്കാർ എന്താണ് തിരിഞ്ഞു നോക്കാത്തതെന്നും ഈവ ശങ്കർ ചോദിക്കുന്നു. നിരവധി പേരാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. കരൾ രോഗം ബാധിച്ചു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കെപിഎസി ലളിത.
പോസ്റ്റിന്റെ പൂർണരൂപം
എന്നെ വിമർശിച്ചവരോട്..
എന്റെ അനുഭവത്തിൽ നിന്ന്..
തിർവനന്തപുരം മെഡിക്കൽ കോളേജിൽ വേണ്ടത്രേ സൗകര്യമോ, ചികിൽസിക്കാൻ വേണ്ടത്ര ഡോക്ടർ മാരോ നഴ്സുമാരോ ഉണ്ടായിരുന്നെങ്കിൽ എന്റെ അച്ച മരിക്കില്ലായിരുന്നു എന്ന് ഞാൻ പൂർണമായും ഇപ്പോഴും വിശ്വസിക്കുന്നു...
ഒത്തിരി ഓർമ്മകളുടെ വേദനയുടെ കഥ പറയാൻ ഉണ്ട് എനിക്ക്
ഇപ്പോഴത്തെ ഹോസ്പിറ്റലുകൾ ഹൈടെക് എന്ന് പറയുമ്പോഴും എനിക്ക് ചിരിയാണ് വരുന്നത്
ആ ഹൈടെക് ഹോസ്പിറ്റലിൽ ആണ് എന്റെ അച്ച ചികിത്സ കിട്ടാതെ മരിക്കുന്നത്
ആ ദിവസത്തിൽ ഞാൻ അനുഭവിച്ചു തീർത്ത ഒരു വേദനയുണ്ട്,
മരണത്തിലേക്ക് എന്റെ അച്ച നടന്നു പോകുന്നത് നോക്കി നിസ്ഹായതയോടെ
നെടു വീർപ്പിട്ടും, വിതുമ്പിയും, കരഞ്ഞും, അലറിയും പ്രാർത്ഥിച്ചും
നോക്കി നിന്ന ഒരു മകളാണ് ഞാൻ..
എന്നെ കൈപിടിച്ച് നടത്തിയ
കരങ്ങളാണ്
എന്നെ താരാട്ടു പാടി ഉറക്കിയ ഹൃദയമാണ്
നിലക്കുന്നതെന്നു വേദനയോടെ നോക്കി നിൽക്കാൻ അല്ലാതെ എനിക്ക് ഒന്നിനും കഴിയില്ലായിരുന്നു..
നിസ്സഹായയി പോയി...
നിസ്സഹായതാ മാത്രം..
എത്ര കരഞ്ഞാലും തീരാത്തതുപോലെ എന്റെ അച്ഛയുടെ വിയോഗം കണ്ണീർ കടലായി എന്നിൽ തിരയടിച്ചു കൊണ്ടിരിക്കുന്നു ഇപ്പോഴും..
ഈ അവസ്ഥയിലൂടെ, ഈ വേദനയിലൂടെ കടന്നു പോയവർ അനേകമാണ്..
വേണ്ടത്രേ സ്റ്റാഫ് ഇല്ലാത്തത്തിന്റെ പേരിൽ, വേണ്ടത്ര സഞ്ജീകരണങ്ങൾ ഇല്ലാത്തത്തിന്റെ പേരിൽ
അനേകം ജീവനുകളാണ് അവിടെ ഞെട്ടറ്റു വീഴുന്നത്.
സർക്കാർ ,
കോടിശ്വരന്മാരായ സെലിബ്രിറ്റിട്ടികൾക്കു നൽകുന്ന ചികിത്സ ചെലവിന്റെ പകുതി പോലും വേണ്ടല്ലോ ഹോസ്പിറ്റലുകളിൽ വേണ്ടത്രേ സഞ്ജീകരണങ്ങൾ ചെയ്യാൻ,..
ചെയ്യില്ല.. ആരും ഒന്നും ചെയ്യില്ല...
Kpsc ലളിത ഹോസ്പിറ്റലിൽ ആയപ്പോൾ കോടികൾ സർക്കാർ കൊടുക്കാൻ, തയ്യാറാകുന്നു.
ഒരു പാവപെട്ടവൻ ഹോസ്പിറ്റലിൽ ആയാൽ ജനങ്ങൾ പിരിവെടുക്കുന്നു...
എന്താല്ലേ..??
കുറെ വർഷങ്ങൾക്കു മുൻപ് ജഗതി ഹോസ്പിറ്റലിൽ ആയപ്പോഴും സർക്കാർ സൗജന്യ ചികിത്സ നൽകിയിരുന്നു എന്നാണ് എന്റെ ഓർമ്മ...
കുറച്ചു നാൾക് മുൻപ്
രണ്ടു കുഞ്ഞുങ്ങളുടെ അസുഖത്തിനു വേണ്ടിയുള്ള ഒരു ഡോസ് മരുന്നിനു
18 കോടി രൂപ
വേണമെന്ന് പറഞ്ഞപ്പോൾ
നമ്മുടെ സർക്കാർ ഉറങ്ങുവായിരുന്നോ?
ചാള മേരി എന്നാ നടിയെ ഓർമ്മയുണ്ടോ??
അവർക്കു അസുഖം വന്നപ്പോൾ സഹായിച്ചത് മഹാ നടൻ മമൂട്ടി ആയിരുന്നു..
അന്ന് സർക്കാർ എന്താണ് തിരിഞ്ഞു നോക്കാത്തത്???
ആരോരും തിരിഞ്ഞു നോക്കാനില്ലാതെ, പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്ത T P മാധവൻ എന്ന ആ സാധു മനുഷ്യനായ കലാകാരനെ ഓർക്കുന്നുണ്ടോ ആരേലും??
അങ്ങനെ എത്രയെത്ര കലാകാരന്മാർ.. കലാകാരികളും...
അർഹരായ എത്രയോപ്പേർ
സഹായത്തിനായി
ദയനീയമായി കാത്തു നിൽക്കുമ്പോഴാണ്
ഈ ചികിത്സ ധനസഹായം എന്ന് ഓർക്കണം..
കഴിഞ്ഞ പ്രളയ കാലത്തു, ദുരിത സഹായം കിട്ടാത്ത എത്രയോ പാവങ്ങൾ ഇപ്പോഴും ഉണ്ട്..
കോവിഡ് മഹാമാരി എന്ന വിപത്തിലൂടെ
എത്ര പേരാണ്, കടങ്ങളും ബുന്ധിമുട്ടുകളും കൊണ്ട് ആത്മഹത്യാ ചെയ്തിരിക്കുന്നത്..
ഇതൊന്നും ആര് തിരിഞ്ഞു നോക്കില്ല
കാരണം ഇവര്‍ ആരും സെലിബ്രിറ്റികൾ അല്ലല്ലോ
ഒന്ന് പറഞ്ഞോട്ടെ
അവസാനമായി
നുണ പറയുന്നവരെ
തിരിച്ചറിയുക...😁