ഇ​ത് സ​ജി സ​ർ, കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ, ഒ​രു​പാ​ട് ന​ന്മ​ക​ളു​ള്ള ഒ​രാ​ൾ
Saturday, September 18, 2021 4:59 PM IST
മെ​ഡി​ക്ക​ൽ റെ​പ്പി​ൽ നി​ന്ന് ന​ഷ്ട​പ്പെ​ട്ട മ​രു​ന്ന് പൊ​തി ഡി​പ്പോ​യി​ൽ എ​ൽ​പ്പി​ച്ച ക​ണ്ട​ക്ട​റെ​ക്കു​റി​ച്ചു​ള്ള കു​റി​പ്പ് ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ. പാ​ലാ ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ സ​ജി​യെ​ക്കു​റി​ച്ചു​ള്ള മെ​ഡി​ക്ക​ൽ റെ​പ്പ് സ​ബി​ത്തി​ന്‍റെ കു​റി​പ്പാ​ണ് വൈ​റ​ലാ​കു​ന്ന​ത്. മ​രു​ന്നു കൊ​ടു​ക്കു​ന്ന​തി​നാ​യി പോ​കു​ക​യാ​യി​രു​ന്ന സ​ബി​ത്തി​ന്‍റെ ബൈ​ക്കി​ൽ നി​ന്നും മ​രു​ന്ന് പൊ​തി റോ​ഡി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഇ​തു​ക​ണ്ട ക​ണ്ട​ക്ട​ർ പൊ​തി ഭ​ദ്ര​മാ​യി പാ​ലാ ഡി​പ്പോ​യി​ൽ എ​ൽ​പ്പി​ച്ചു.

സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ് വാ​യി​ക്കാം

ഇ​ത് സ​ജി സ​ർ,
KSRTC ക​ണ്ട​ക്ട​ർ!
ഒ​രു​പാ​ട് ന​ൻ​മ​ക​ൾ ഉ​ള്ള ഒ​രാ​ൾ!!
പ​ക്ഷേ....
എ​നി​ക്ക് ഇ​യാ​ളെ അ​റി​യു​ക പോ​യി​ട്ട്, നേ​രി​ട്ട് ക​ണ്ടി​ട്ട് പോ​ലു​മി​ല്ല!!
ഇ​നി കാ​ര്യ​ത്തി​ലേ​ക്ക് വ​രാം....
ഇ​ന്ന് 16.09.21(വ്യാ​ഴം).
രാ​വി​ലെ തു​ട​ങ്ങി​യ മ​ഴ​യാ​ണ്...
മ​ഴ​യൊ​ന്നും ഞ​ങ്ങ​ളു​ടെ ജോ​ലി​യെ ബാ​ധി​ക്കാ​റേ​യി​ല്ല.
(ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി Medical Rep ആ​ണ്).
ചെ​റി​യ ചാ​റ്റ​ൽ മ​ഴ​യേ​ക്കാ​ൾ ഇ​ഷ്ടം പൊ​രി​ഞ്ഞ വെ​യി​ലാ​ണ്.
അ​താ​കു​മ്പോ എ​ത്ര ദൂ​രെ​യാ​ണെ​ങ്കി​ലും സ​മ​യ​ത്ത് എ​ത്താം.
രാ​വി​ലെ മ​ഴ​യാ​യ​ത് കൊ​ണ്ട് ഏ​റെ ലേ​റ്റാ​യി ഉ​ച്ച​യ്ക്ക് ഒ​രു 12 മ​ണി​യോ​ടെ​യാ​ണ് ഇ​റ​ങ്ങി​യ​ത്!
ആ​കാ​ശം ചെ​റു​താ​യി തെ​ളി​ഞ്ഞു വ​രു​ന്ന സ​ന്തോ​ഷ​ത്തി​ൽ Bike സ്റ്റാ​ർ​ട്ട് ചെ​യ്തു ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക് കു​തി​ച്ചു.

പാ​ലാ വ​രെ പോ​യാ​ൽ മ​തി! രാ​മ​പു​ര​ത്ത് ഒ​രു Hospital ൽ medicine ​ഉം കൊ​ടു​ക്കാ​നു​ണ്ട്.
ആ​ദ്യം medicine കൊ​ടു​ക്ക​ണം ശേ​ഷം പാ​ലാ​യി​ലെ Hospital ൽ Doctors ​നെ വി​സി​റ്റ് ചെ​യ്യ​ണം.
ലേ​റ്റാ​യി ഇ​റ​ങ്ങി​യ​ത് കൊ​ണ്ട് ത​ന്നെ അ​ത്യാ​വ​ശ്യം സ്പീ​ഡി​ലാ​ണ് യാ​ത്ര.
സ്ഥി​രം യാ​ത്ര ചെ​യ്യു​ന്ന വ​ഴി​യാ​ണ്.
പ​ക്ഷേ, റോ​ഡി​ൽ നി​റ​യെ കു​ണ്ടും കു​ഴി​ക​ളു​മാ​ണ്. ചെ​റി​യ ചെ​റി​യ കു​ഴി​ക​ളി​ൽ ചാ​ടി​യും വ​ലി​യ കു​ഴി​ക​ളെ ഒ​ഴി​വാ​ക്കി​യും യാ​ത്ര തു​ട​ർ​ന്നു!

അ​പ്പോ​ഴാ​ണ് ഒ​രു ചു​വ​ന്ന swift car എ​ന്നെ over take ചെ​യ്ത് ക​ട​ന്നു പോ​യ​ത്.
കാ​റി​ന്റെ പി​റ​കേ ഞാ​നും പി​ടി​ച്ചു. Opposite വ​ന്ന ഏ​തോ വാ​ഹ​ന​ത്തെ ക​ണ്ട​പ്പോ​ൾ കാ​ർ ഇ​ട​തു വ​ർ​ഷം ചേ​ർ​ന്ന് പാ​ഞ്ഞു പോ​യി. പി​ന്നാ​ലെ ചെ​ന്ന ഞാ​ൻ വെ​ള്ളം ക​യ​റി നി​റ​ഞ്ഞു കി​ട​ക്കു​ന്ന റോ​ഡി​ലെ കു​ഴി​യി​ലേ​ക്ക്!
വീ​ണെ​ണ് ഉ​റ​പ്പി​ച്ച​താ​ണ്.
വേ​ണ്ട​പ്പെ​ട്ട​വ​രു​ടെ പ്രാ​ർ​ത്ഥ​ന കൊ​ണ്ടാ​വാം വീ​ഴാ​തെ ഒ​രു വി​ധം ര​ക്ഷ​പ്പെ​ട്ടു!
പ​ക്ഷേ....
മു​ട്ടി​നു താ​ഴെ പാ​ന്റ്സ് മു​ഴു​വ​ൻ ന​ന​ഞ്ഞു.

ആ​രെ​ക്കെ​യോ ശ​പി​ച്ചു കൊ​ണ്ട് വീ​ണ്ടും മു​ന്നോ​ട്ട് പോ​കു​മ്പോ​ൾ ചി​ന്തി​ച്ച​ത് കേ​ര​ള​ത്തി​ലെ അ​പ​ക​ട മ​ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ലും വാ​ഹ​നാ​പ​ക​ടം മൂ​ല​മാ​ണോ അ​തോ റോ​ഡ​പ​ക​ടം മൂ​ല​മാ​ണോ? എ​ന്നാ​ണ്.
എ​ന്താ​യാ​ലും റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​വ​ല്ല!
ടൗ​ണി​ലെ traffic block ഉം ​ഒ​ഴി​വാ​ക്കി ടൗ​ൺ ക​ഴി​ഞ്ഞ​പ്പോ സ​മ​യം 12.20. അ​പ്പോ​ഴാ​ണ് പാ​ന്റ്സി​ന്റെ പോ​ക്ക​റ്റി​ൽ കി​ട​ന്ന് ഫോ​ൺ ബെ​ല്ല​ടി​ച്ച​ത്. വ​ണ്ടി നി​ർ​ത്താ​തെ ഒ​രു​വി​ധ​ത്തി​ൽ പാ​ന്റ്സി​ന്റെ പോ​ക്ക​റ്റി​ൽ നി​ന്നും ഫോ​ൺ എ​ടു​ത്ത് ചെ​വി​യോ​ട് ചേ​ർ​ത്തു.
Stockist ൽ ​നി​ന്നാ​ണ്.
ഇ​ന്ന​ലെ bill ചെ​യ്ത Medicine കൊ​ടു​ത്തി​ല്ലേ​ന്ന്!

ഇ​ന്ന​ലെ bill ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ ഇ​ന്ന് കൊ​ടു​ത്തോ​ളാം എ​ന്ന് പ​റ​ഞ്ഞ് ക​ലി​പ്പി​ൽ phone വെ​യ്ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ആ medicine ​ഇ​പ്പോ വെ​ച്ച സ്ഥ​ല​ത്ത് ഉ​ണ്ടോ? എ​ന്ന് ചോ​ദി​ച്ച​ത്.
ഒ​രാ​ന്ത​ലോ​ടെ ഞാ​ൻ പി​റ​കി​ലെ
Back seat ലെ Hook ​ൽ പ​ര​തി നോ​ക്കി. ഇ​ല്ല, അ​ത​വി​ടി​ല്ല. ആ Hook ​ലാ​ണ് Medicine തൂ​ക്കി​യി​ട്ടി​രു​ന്ന​ത്!

ബൈ​ക്ക് ആ ​വെ​ള്ളം നി​റ​ഞ്ഞ കു​ഴി​യി​ലേ​ക്ക് ചാ​ടി​യ​പ്പോ​ൾ അ​തെ​വി​ടെ​യോ ന​ഷ്ട​പ്പെ​ട്ടു! ക​യ്യി​ൽ കി​ട്ടി​യ ആ​രോ Bill ലെ Phone ​ന​മ്പ​ർ നോ​ക്കി Office ൽ ​വി​ളി​ച്ചു പ​റ​ഞ്ഞ​താ​ണ്! ഇ​നി​യും ഒ​രു നാ​ല​ഞ്ചു കി​ലോ മീ​റ്റ​ർ തി​രി​ച്ചു പോ​ക​ണം. ഇ​ങ്ങ​നെ ചി​ന്തി​ച്ചി​രി​ക്കേ​യാ​ണ് ഫോ​ണി​ൽ മ​റു സൈ​ഡി​ൽ നി​ന്നും പ​റ​ഞ്ഞ​ത് "പി​ന്നാ​ലെ വ​ന്ന KSRTC ബ​സി​ലെ conductor അ​ത് എ​ടു​ത്തു ഭ​ദ്ര​മാ​യി KSRTC പാ​ല ഡി​പ്പോ​യി​ൽ ഏ​ൽ​പി​ച്ചു" എ​ന്ന്!
ബൈ​ക്കു​മെ​ടു​ത്ത് KSRTC Stand ലേ​ക്ക് പാ​ഞ്ഞു ചെ​ന്നു.
അ​പ്പോ​ഴേ​ക്കും ആ bus ​അ​വി​ടു​ന്ന് പോ​യി​രു​ന്നു bus ൽ ​ആ conductor ഉം!

Station master ​നോ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് അ​റി​യു​ന്ന​ത് എ​ന്റെ ബൈ​ക്ക് റോ​ഡി​ലെ കു​ഴി​യി​ൽ ചാ​ടു​ന്ന​തും അ​തി​ലു​ണ്ടാ​യി​രു​ന്ന Medicine ന്റെ ​കെ​ട്ട് തെ​റി​ച്ചു പോ​വു​ന്ന​തും ആ conductor ​ക​ണ്ടി​രു​ന്നു എ​ന്ന്!
എ​ന്താ​യാ​ലും KSRTC FAST BUS സ്റ്റോ​പ്പി​ല്ലാ​ത്തി​ട​ത്ത് നി​ർ​ത്തി ആ Medicine ​ന്റെ കെ​ട്ട് ഭ​ദ്ര​മാ​യി PALA DEPO യി​ൽ ഏ​ൽ​പി​ച്ച സ​ജി സാ​റി​ന്റെ ന​മ്പ​ർ മേ​ടി​ച്ച് വി​ളി​ച്ച് ന​ന്ദി പ​റ​യാ​ൻ ഞാ​ൻ മ​റ​ന്നി​ല്ല!
എ​പ്പോ​ഴെ​ങ്കി​ലും നേ​രി​ൽ ക​ണ്ട് നേ​രി​ട്ടും ഒ​രു ന​ന്ദി പ​റ​യ​ണം!!
മ​ന​സ്സി​ൽ ന​ന്മ​ക​ൾ ഉ​ള്ള​വ​ർ​ക്കേ ന​ന്മ​ക​ൾ ചെ​യ്യാ​ൻ തോ​ന്നൂ...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.