തിമിംഗലത്തിൽ നിന്ന് രക്ഷപ്പെടാൻ പെൻഗ്വിന്റെ പൂഴിക്കടകൻ
Monday, March 8, 2021 10:24 PM IST
ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ഏതു മാർഗവും സ്വീകരിക്കുക എന്നതാണ് തത്വം. ശ്രത്രുവിന്റെ ശത്രു മിത്രമെന്നാണ് ചൊല്ല്. അത്തരമൊരു സംഭവമാണ് അന്റാർട്ടിയിൽ നിന്നു വരുന്നത്. അന്റാർട്ടിക്കയിലെ ഗെർലാച്ചെ കടലിടുക്കിലാണ് രസകരമായ സംഭവം അരങ്ങേറിയത്
തിമിംഗലത്തിന്റെ വായിൽ നിന്ന് രക്ഷപ്പെടുന്ന പെൻഗ്വിൻ പക്ഷിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. പ്രാണരക്ഷാർത്ഥം പെൻഗ്വിൻ കടലിലുണ്ടായിരുന്ന വിനോദ സഞ്ചാരികളുടെ ബോട്ടിലേക്ക് ചാടി കയറുകയായിരുന്നു. ആദ്യത്തെ ശ്രമം പരാജയപ്പെട്ടങ്കിലും പിന്നീട് നടത്തിയ ശ്രമത്തിൽ ബോട്ടിലെ ഒരു സഞ്ചാരിയുടെ സഹായത്തോടെ പെൻഗ്വിൻ ബോട്ടിൽ കയറി.
ട്രാവൽ ബ്ലോഗർ മാറ്റ് കാർസ്റ്റണും ഭാര്യ അന്നയുമാണ് വീഡിയോ പങ്കുവച്ചത്. സഞ്ചാരികൾക്ക് നടുവിൽ സുരക്ഷിതനായി നിൽക്കുന്ന പെൻഗ്വിനും വീഡിയോയിലുണ്ട്. ഒരു വർഷം മുന്പ് അപ്ലോഡ് ചെയ്ത വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.