ഉ​രു​ൾ​പൊ​ട്ട​ലി​ൽ പ​ത​റാ​തെ യുവവൈ​ദി​ക​ൻ; ര​ക്ഷ​പ്പെ​ടു​ത്തി​യ​ത് ര​ണ്ടു​ജീ​വ​നു​ക​ൾ
Sunday, October 17, 2021 7:53 PM IST
വൈ​ദി​ക​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ഇ​ടു​ക്കി മൂ​ല​മ​റ്റം പ​ഞ്ചാ​യ​ത്തി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത് ര​ണ്ടു ജീ​വ​നു​ക​ൾ. പാ​ല രൂ​പ​ത മൂ​ല​മ​റ്റം സെ​ന്‍റ് ജോ​ര്‍​ജ്ജ് ഫൊ​റോ​ന പ​ള്ളി സ​ഹ​വി​കാ​രി ഫാ. ​സെ​ബാ​സ്റ്റൃ​ന്‍ പേ​ണ്ടാ​ന​ത്താ​ണ് ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ന​ദി​യു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന അ​റ​യ്ക്ക​ല്‍, പാ​റ​യ്ക്ക​ല്‍ കു​ടും​ബ​ങ്ങ​ളെ​യാ​ണ് അ​ച്ച​നും ബേ​ബി​ച്ച​ന്‍ ത​ട്ടാം പ​റ​ന്പി​ലും ചേ​ര്‍​ന്ന് ര​ക്ഷ​പെ​ടു​ത്തി​യ​ത്.

അ​റ​യ്ക്ക​ല്‍ ഷാ​ജി​യു​ടെ ഭാ​ര്യ ബീ​ന, കി​ട​പ്പു​രോ​ഗി​യാ​യ പാ​റ​യ്ക്ക​ല്‍ അ​ന്ന​മ്മ എ​ന്നി​വ​രേ വ​ടം ഉ​പ‍​യോ​ഗി​ച്ചാ​ണ് അ​ച്ച​നും ബേ​ബി​ച്ച​നും ര​ക്ഷ​പെ​ടു​ത്തി​യ​ത്. ഇ​രു വീ​ടു​ക​ളും വീ​ട്ടു സാ​ധ​ന​ങ്ങ​ളും ഞൊ​ടി​യി​ട​യി​ല്‍ വെ​ള്ളം ക​വ​രു​ക​യും ചെ​യ്തു. സെ​ബാ​സ്റ്റൃ​ന്‍ പേ​ണ്ടാ​ന​ത്ത് അ​ച്ച​നെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​പേ​രാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​പ്പു​ക​ൾ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

മൂ​ല​മ​റ്റ​ത്ത് മാ​ത്രം എ​ട്ടോ​ളം ഉ​രു​ൾ​പ്പൊ​ട്ട​ലു​ക​ളാ​ണു​ണ്ടാ​യ​ത്. തു​ന്പ​ച്ചി, മ​ണ​പ്പാ​ടി, ഇ​ല​പ്പ​ള്ളി, എ​ടാ​ട്, പൂ​ച്ച​പ്ര,പു​ത്തേ​ട് വ​ല​കെ​ട്ടി, കൂ​വ​പ്പ​ള്ളി, കു​ന്പ​ങ്ങാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. അ​തേ സ​മ​യം ചെ​റു​തും​വ​ലു​തു​മാ​യ നി​ര​വ​ധി​ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ പ്ര​ദേ​ശ​ത്തു​ണ്ടാ​യ​താ​യാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഉ​രു​ൾ​പ്പൊ​ട്ട​ലി​നെ തു​ട​ർ​ന്നു കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ വെ​ള്ളം പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത​നാ​ശം വി​ത​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.