സഹോദരിക്ക് കുഞ്ഞ് ജനിച്ചു; സൗജന്യ പെട്രോൾ വിതരണം നടത്തി യുവാവ്
Friday, October 15, 2021 5:57 PM IST
കുടുംബത്തിൽ കുഞ്ഞ് പിറന്നതിന്റെ സന്തോഷം ആഘോഷിക്കാൻ സൗജന്യ പെട്രോൾ വിതരണം നടത്തി യുവാവ്. മധ്യപ്രദേശിലെ ബെത്തൂൽ ജില്ലയിലാണ് സംഭവം. പെട്രോൾ പമ്പ് ഉടമ കൂടിയായ ദീപക് സിനാനിയാണ് സഹോദരിക്ക് കുഞ്ഞ് പിറന്ന സന്തോഷം ഇത്തരത്തിൽ ആഘോഷിച്ചത്.
100 രൂപയ്ക്ക് പെട്രോള്‍ അടിക്കുന്നവർക്ക് അഞ്ച് ശതമാനം കൂടുതല്‍ പെട്രോളാണ് നൽകിയത്. 200-500 വരെ രൂപയ്ക്ക് പെട്രോള്‍ അടിക്കുന്നവര്‍ക്ക് 10 ശതമാനം അധിക പെട്രോളും, അതില്‍ കൂടുതല്‍ രൂപയ്ക്ക് അടിക്കുന്നവര്‍ക്ക് 15 ശതമാനവും സൗജന്യമായി നൽകി.
വ്യത്യസ്ഥമായ ഓഫർ അറിഞ്ഞതോടെ വൻതിരക്കായിരുന്നു ഈ പമ്പിൽ. പമ്പ് ഉടമയായ ദീപക് സിനാനിയുടെ ഭിന്നശേഷിക്കാരിയായ സഹോദരി ശിഖ പോര്‍വാള്‍ ഒക്ടോബർ ഒൻപതിനാണ് പെൺകുഞ്ഞിന് ജൻമം നൽകിയത്.