ഇതാ അബ്രാഹവും ഭാര്യ സാറായും; വൈറലായി ഒരു "സേവ് ദ ഡേറ്റ്'
Monday, December 13, 2021 6:36 PM IST
അബ്രാഹത്തെയും ഭാര്യ സാറായെയും അനുസ്മരിപ്പിക്കുന്ന സേവ് ദ ഡേറ്റ് ചിത്രങ്ങൾ വൈറലാകുന്നു. കാസർകോട് ചിറ്റാരിക്കാൽ സ്വദേശി ലിഞ്ചു തോമസിന്റെയും കണ്ണൂർ ചെമ്പേരി സ്വദേശി ജോയൽ ജോസഫിന്റെയും സേവ് ദ ഡേറ്റ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ബംഗളൂരുവിലെ കോളാർ മേഖലയിലായിരുന്നു ചിത്രീകരണം.
നാല് മാസത്തെ തയാറെടുപ്പുകൾക്ക് ശേഷമാണ് ചിത്രീകരണം ആരംഭിച്ചത്. അഞ്ച് ദിവസമെടുത്ത് പൂർത്തിയാക്കി. നാച്വറൽ ലൈറ്റ് മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഡിസംബർ 30ന് ആണ് ജോയലിന്റെയും ലിഞ്ചുവിന്റെയും വിവാഹം. ഐടി പ്രഫഷനലുകളാണ് ഇരുവരും.