പൂ​ച്ച "പു​ലി​യാ​യി'; ദ​യ​നീ​യ മു​ഖ​വു​മാ​യി നാ​യ
Tuesday, March 16, 2021 10:36 PM IST
പൂ​ച്ച​യും നാ​യ​യും ഓ​മ​ന മൃ​ഗ​ങ്ങ​ളാ​ണ്. ഇ​വ​ത​മ്മി​ൽ ചി​ല​പ്പോ​ൾ ഭ​യ​ങ്ക​ര യു​ദ്ധ​മാ​യി​രി​ക്കും. വ​ലി​പ്പ​ത്തി​ൽ നാ​യ​യാ​ണ് മു​ന്നി​ലെ​ങ്കി​ലും പ​ല​പ്പോ​ഴും പൂ​ച്ച 'പു​ലി​യാ​കു​ന്ന' സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. അ​ത്ത​ര​മൊ​രു ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യാ​യി​ലാ​ണ് സം​ഭ​വം. ത​ന്‍റെ ബെ​ഡി​ൽ വീ​ട്ടി​ൽ പൂ​ച്ച കി​ട​ക്കു​ന്ന​തു കാ​ര​ണം പൂ​ച്ച​യു​ടെ ബെ​ഡി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന നാ​യ​യാ​ണ് ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്രം. ഓ​ഡി​ൻ എ​ന്നാ​ണ് മൂ​ന്ന​ര​വ​യ​സു​ള്ള ഈ ​നാ​യ​യു​ടെ പേ​ര് നാ​യ​യു​ടെ ഉ​ട​മ​സ്ഥ​നാ​ണ് വീ​ഡി​യോ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.



നാ​യ​യു​ടെ മു​ഖ​ത്തെ ദ​യ​നീ​യ ഭാ​വ​മാ​ണ് ചി​ത്രം കൂ​ടു​ത​ൽ വൈ​റ​ലാ​കാ​ൻ കാ​ര​ണം. ഒ​രു വ​ഴ​ക്ക് ഒ​ഴി​വാ​ക്കാ​നാ​യി​ട്ടാ​ണ് നാ​യ പൂ​ച്ച​യു​ടെ ബെ​ഡി​ലേ​ക്ക് പോ​യ​തെ​ന്നാ​ണ് ഉ​ട​മ​സ്ഥ​ൻ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.