അഞ്ച് മാസം ഗർഭിണി; ഇപ്പോഴും കോവിഡ് മുന്നണി പോരാളി!
Tuesday, April 20, 2021 7:30 PM IST
ഗർഭിണിയായിരിക്കുമ്പോഴും വെയിലത്ത് ലോക്ക്ഡൗൺ പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ വൈറലാകുന്നു. ഛത്തിസ്ഗന്ധിൽ നിന്നുള്ള ഡിഎസ്പി ശിൽപ സാഹുവാണ് അഞ്ചുമാസം ഗർഭിണിയായിരിക്കുമ്പോഴും ജോലിക്ക് എത്തുന്നത്. വെയിലത്ത് ട്രാഫിക് പരിശോധനയിൽ സഹപ്രവർത്തകർക്കൊപ്പം ജോലി ചെയ്യുന്ന ശിൽപയുടെ വീഡിയോ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഷെയർ ചെയ്തിട്ടുണ്ട്.
ഫേസ് ഷീൽഡും വച്ച് കൈയിൽ ലാത്തിയുമായി വാഹനങ്ങൾ പരിശോധിക്കുന്ന ശിൽപയുടെ വീഡിയോയാണ് വൈറലാകുന്നത്. മാവോയിസ്റ്റ് പ്രശ്നബാധിത മേഖലയായ ബസ്താർ ഡിവിഷനിലെ ദന്തേവാഡയിലാണ് കോവിഡ് സമയത്ത് ഇവർ ജോലി ചെയ്യുന്നത്. കോവിഡ് മുന്നണി പോരാളിയായി ജോലി ചെയ്യുന്ന ശിൽപയെ അഭിനന്ദിച്ച് നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്.