വെള്ളമെല്ലാം ഐസ് ആയി, ടോയ്ലറ്റിൽ പോലും പോകാൻ പറ്റാത്ത സ്ഥിതി; കൂടെ വൈദ്യൂതി തടസവും
Friday, February 19, 2021 9:02 PM IST
മഞ്ഞ് വീഴ്ച കാണാൻ ഭംഗിയാണ്. മഞ്ഞിൽ കളിക്കാനും ഫോട്ടോയെടുക്കാനും ആളുകൾക്ക് താത്പര്യമാണ്. എന്നാൽ അധികമായാൽ സംഗതി പ്രശ്നമാണ്. ടെക്സസും അത്തരമൊരു പ്രതിസന്ധിയിൽക്കൂടി കടന്നുപോകുകയാണ്. കനത്ത മഞ്ഞുവീഴ്ച മൂലം ശുദ്ധജലവിതരണം പാടെ തകരാറിലായി.
ബാത്ത്റൂമിലും മറ്റും വെള്ളം ഐസ് ആകുന്നത് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. വെള്ളത്തിനായി ക്യൂ നിൽക്കുന്ന ആളുകളുടെ ചിത്രവും പുറത്തുവരുന്നുണ്ട്. ഒട്ടുമിക്ക സ്ഥലങ്ങളിലും കുടിക്കാനും മറ്റെല്ലാ ആവശ്യത്തിനും ഐസ് ചൂടാക്കുകയാണ്.
വൈദ്യുതി തടസം കാരണം മെഴുകുതിരികളും വിറകുകളുമാണ് ആളുകൾ ഉപയോഗിക്കുന്നത്. ടിൻ ഭക്ഷണമാണ് ആളുകൾ കൂടുതൽ ഉപയോഗിക്കുന്നത്. തണുപ്പിനെ നേരിടാൻ ആളുകൾ വിവിധ മാർഗങ്ങൾ സ്വീകരിക്കുന്നതിന്റെ ചിത്രം ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.