ഒരു വ്യാഴവട്ടക്കാലമായി ദിനംപ്രതി അരമണിക്കൂര്‍ മാത്രമുറങ്ങുന്ന മനുഷ്യന്
Tuesday, September 3, 2024 11:02 AM IST
നല്ല ആരോഗ്യത്തിന് ഉറക്കം ഒരു ഘടകമാണല്ലൊ. ഒരാള്‍ കുറഞ്ഞത് എട്ടുമണിക്കൂര്‍ എങ്കിലും ഉറങ്ങണമെന്നാണ് സാധാരണ പറയാറ്. പലരും ആറുമണിക്കൂര്‍ എങ്കിലും ഉറങ്ങാറുണ്ട്.
എന്നാല്‍ ജപ്പാനില്‍ നിന്നുള്ള ഒരു യുവാവിന്റെ ഉറക്കസമയം കേട്ട് ഞെട്ടിയിരിക്കുകയാണ് നെറ്റിസണ്‍സ്. ജാപ്പനീസ് സംരംഭകനായ ഡെയ്സുകെ ഹോറി ആണ് ഈ വ്യക്തി. ടിയാന് ദിവസവും 30 മിനിറ്റ് മാത്രമതേ ഉറങ്ങാറുള്ളത്രെ. അതും കഴിഞ്ഞ12 വര്ഷമായിട്ടങ്ങനെയാണത്രെ.
തന്റെ ഹ്രസ്വ ഉറക്കശീലം ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും വാസ്തവത്തില്‍ അത് തന്റെ ജോലിയിലും വ്യക്തിജീവിതത്തിന്റെ മറ്റ് വശങ്ങളിലും സഹായിച്ചുവെന്നും ഹോറി പറയുന്നു.
ജപ്പാനില്‍ നടന്ന ഒരു റിയാലിറ്റി ഷോയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. അതില്‍ അദ്ദേഹം 26 മിനിറ്റ് മാത്രമാണ് ഉറങ്ങുന്നത്. ഉണര്‍ന്നപ്പോള്‍ കൂളായി പെരുമാറുകയും ചെയ്തു. ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുമ്പ് വ്യായാമം ചെയ്യുകയൊ കാപ്പി കുടിക്കുകയോ ചെയ്യുന്നിടത്തോളം മയക്കം ഒഴിവാക്കാനാകും എന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.
നിലവില്‍ ഡെയ്സുക്ക് ജപ്പാന് ഷോര്‍ട്ട് സ്ലീപ്പേഴ്സ് ട്രെയിനിംഗ് അസോസിയേഷന് സ്ഥാപിച്ചു. അതിലൂടെ ഉറക്കത്തെയും ആരോഗ്യത്തെയും കുറിച്ച് ക്ലാസുകള്‍ എടുക്കുകയാണിപ്പോള്‍...