"അണ്ണാറക്കണ്ണനും തന്നാലായത്'; താരമായി യുവാവ്
Saturday, March 20, 2021 6:50 PM IST
സഹജീവികളോടുള്ള കരുണ വലിയ കാര്യമാണ്. ഇന്നത്തെ ലോകത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ് കാരുണ്യം. എന്നാൽ സഹജീവികളോടുള്ള കാരുണ്യം ഇനിയും വറ്റിയിട്ടില്ല എന്നുതെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
അണ്ണാന് യുവാവ് കുപ്പിയിൽ നിന്ന് വെള്ളം കൊടുക്കുന്നതും അതിനെ തലോടുന്നതും കാണാം. പിന്നീട് യുവാവിന്റെ കൈകളിലേക്ക് കയറിയ അണ്ണാന് വീണ്ടും കുപ്പിയിൽ നിന്ന് പെള്ളം പകർന്നു നൽകി. നിരവധിയാളുകൾ യുവാവിന്റെ പ്രവർത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. ആയിരക്കണക്കിന് ലൈക്കുകളാണ് വീഡിയോ ഇതുവരെ നേടിയത്.